
പ്രേഷകരുടെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹൻ. അമ്മയ്ക്ക് പിന്നാലെ മകൾ ശ്വേതയും ഒരു ഗായികയായി എത്തിയിരിക്കുകയാണ്. ഇപ്പോൾ ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചും, മകള്‍ ജനിച്ച ശേഷമുള്ള ബ്രേക്ക് മാറ്റിയതിനെക്കുറിച്ചു൦ തുറന്നു പറയുകയാണ് സുജാത. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്. ശ്വേത ജനിച്ചതിന് ശേഷം ജീവിതത്തില്‍ കുറേ നല്ല കാര്യങ്ങള്‍ സംഭവിച്ചിരുന്നു. അവളാണ് എന്റെ ഭാഗ്യം എന്ന് പറയാം.

മകൾ ജനിച്ചു ,താൻ ആദ്യത്തെ കുറേ മാസങ്ങള്‍ ബ്രേക്കെടുത്തിരുന്നു. പാടിത്തുടങ്ങിയപ്പോള്‍ മോഹനും എന്റെ അമ്മയുമാണ് മോളെ നോക്കിയത്. കുഞ്ഞിനെ നോക്കാന്‍ ആളെ വെക്കുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. ശ്വേതയെ നേക്കിയത് എന്റെ അമ്മയാണ്. ഒന്നര വര്‍ഷം ഞാന്‍ പാട്ടില്‍ നിന്നൊക്കെ മാറി നിന്നിരുന്നു. അതിന് ശേഷം ശക്തമായി തന്നെ തിരിച്ചുവന്നു. അതില്‍ പ്രിയദര്‍ശനോടും റഹ്‌മാനോടുമാണ് നന്ദി പറയാനുള്ളത്. എന്നിലുള്ള കഴിവ് മനസിലാക്കി തിരിച്ച് കൊണ്ടുവന്നത് അവരാണ്.
പാട്ട് തരുമ്പോള്‍ നന്നായി പാടുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ദൈവാനുഗ്രഹത്താല്‍ അതിന് കഴിഞ്ഞു. റഹ്‌മാന്‍ എനിക്ക് ഒത്തിരി അവസരങ്ങള്‍ തന്നിരുന്നു. നേരത്തെ പാടിയിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, അത് നിലനിര്‍ത്തണമല്ലോ. ഞാനും നന്നായി പരിശ്രമിച്ചിരുന്നു. പാട്ട് പഠിക്കാനും, പ്രാക്ടീസ് ചെയ്യാനുമൊക്കെ കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു,മോഹനും കട്ട സപ്പോര്‍ട്ടാണ്, സുജാത പറഞ്ഞു.












