തമിഴ് നടൻ വിഷ്‌ണു വിശാലിനും,ഭാര്യ ജ്വാല ഗുട്ടയ്ക്കും ഒരു പെൺകഞ്ഞ് ജനിച്ചു; സന്തോഷവാർത്തയുമായി നടൻ

ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാർഷികദിനം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങൾക്കൊരു അമൂല്യമായ സമ്മാനം കൂടി ദൈവം തന്നു,നടൻ വിഷ്ണു കുറിച്ച്

തമിഴ് നടൻ വിഷ്‌ണു വിശാലിനും,ഭാര്യ ജ്വാല ഗുട്ടയ്ക്കും ഒരു പെൺകഞ്ഞ് ജനിച്ചു, ഈ സന്തോഷവാർത്ത നടൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചത്. വിഷ്ണുവിന്റെയും ജ്വാലയുടെ നാലാം വിവാഹവാർഷിക ദിനത്തിലാണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. അതിനാൽ ഇത് തനിക്ക് ഇരട്ടിസന്തോഷമുണ്ടാക്കുന്നുവെന്നും വിഷ്ണു പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ .. ഞങ്ങൾക്കു ഒരു പെൺകുഞ്ഞ് പിറന്നു. ആര്യൻ മൂത്ത ചേട്ടനായി. ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാർഷികദിനം കൂടിയാണ്.ഞങ്ങൾക്കു പെൺകുഞ്ഞ് പിറന്നു. ആര്യൻ മൂത്ത ചേട്ടനായി.

ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാർഷികദിനം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങൾക്കൊരു അമൂല്യമായ സമ്മാനം കൂടി ദൈവം തന്നു,നടൻ വിഷ്ണു കുറിച്ച്, 2021 ഏപ്രിൽ മാസമായിരുന്നു ഇവരുടെ വിവാഹം.വിഷ്ണുവിന്റെയും ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൻ താരം ചേതന്‍ ആനന്ദിനെയായിരുന്നു ജ്വാല മുന്‍പ് വിവാഹം ചെയ്തത്. 2011ൽ ഇരുവരും വേര്‍പിരിഞ്ഞു.

രഞ്ജിനി നട്‌രാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യഭാര്യ. 2010ൽ ഇവർ വിവാഹിതരായി. 2018ല്‍ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ആര്യൻ എന്നൊരു കുട്ടിയുമുണ്ട് വിഷ്ണുവിന്.