
മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ നടിയാണ് മഞ്ജുവാര്യർ. ഇപ്പോള്‍ നടന്‍ ബൈജുവിനെക്കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. എപ്പോഴാണ് കണ്ടതെന്നോ, പരിചയപ്പെട്ടതെന്നോ തനിക്ക് ഓര്‍മയില്ലെന്നും പക്ഷെ, ഇന്ന് ഒരു ആവശ്യം വന്നാലോ അല്ലെങ്കിൽ ആവശ്യമില്ലെങ്കിലും വെറുതെ വിളിച്ച് സംസാരിക്കാൻ തോന്നുന്നയാളാണ് ബൈജു, മഞ്ജു വാര്യർ പറഞ്ഞു. സിനിമക്കും അപ്പുറത്താണ് അദ്ദേഹവുമായുള്ള ബന്ധ൦ , സിനിമയുടെ പേരിലോ, അല്ലെങ്കില്‍ ഒന്നിച്ച് അഭിനയിച്ചതിന്റെ പേരിലോ അല്ല ആ ബന്ധമെന്നും മഞ്ജു വാര്യർ പറയുന്നു.

അദ്ദേഹത്തെ എപ്പോഴാണ് കണ്ടതെന്നോ എപ്പോഴാണ് പരിചയപ്പെട്ടതെന്നോ എനിക്ക് ഓര്‍മയില്ല, പക്ഷെ, ഇന്ന് ഒരു ആവശ്യം വന്നാലോ അല്ലെങ്കില്‍ ഒരു ആവശ്യമില്ലെങ്കില്‍ പോലും വെറുതെയെങ്കിലും വിളിച്ച് സംസാരിക്കാന്‍ തോന്നുന്ന ആളാണ് അദ്ദേഹം. സിനിമക്കൊക്കെ അപ്പുറത്താണ് അദേഹവുമായുള്ള ബന്ധം എന്ന് എനിക്ക് തോന്നുന്നു മഞ്ജു പറയുന്നു. അതേസമയം ബാലചന്ദ്രമേനോന്റെ ‘മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ബൈജു.
എന്നാൽ , 17ാം വയസിൽ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു, 1999ൽ അഭിനയം നിർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തി, ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിലും സജീവ സാന്നിധ്യമാണ് മഞ്ജുവാര്യർ.












