
സന്തോഷ് ശിവന്റെ അനന്തഭദ്രം എന്ന ചിത്രത്തിന് ഡബ്ബിങ് ചെയ്തുകൊണ്ടാണ് ഗണപതി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. വിനോദയാത്ര എന്ന സിനിമയാണ് നടന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. ഇപ്പോൾ മമ്മൂട്ടി തന്നെ വഴക്ക് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗണപതി. തനിക്ക് പ്രോംറ്റിങ് പ്രശ്നമുണ്ടായിരുന്നു, അന്ന് പ്രോംറ്റിങ് ചെയ്താൽ മാത്രമേ ഡയലോഗുകൾ പറയാൻ പറ്റുമായിരുന്നുള്ളു. ആ പ്രശ്നം മാറിയത് മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടൻ എന്ന സിനിമയിലാണ്,

എനിക്ക് പ്രോംറ്റിങ് പ്രശ്നമുണ്ടായിരുന്നു. പ്രോംറ്റിങ് ചെയ്താലെ അന്നെനിക്ക് പറയാൻ പറ്റുകയുള്ളു. അത് മാറിയത് പ്രാഞ്ചിയേട്ടനിലാണ്. മമ്മൂക്ക എന്നെ ചീത്ത വിളിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് പുള്ളി എൻ്റെയടുത്ത് പറഞ്ഞത് ’60 വയസ് കഴിഞ്ഞ ഞാനിവിടെ കാണാതെ പഠിച്ചിട്ടാണ് പറയുന്നത്, നിനക്കെന്താ പറയാൻ പറ്റാത്തത്’ എന്നായിരുന്നു. പിന്നെ എനിക്കിപ്പോൾ പ്രോംറ്റിങ് ചെയ്തുകഴിഞ്ഞാൽ പറയാൻ പറ്റില്ല. ഡയലോഗ് എല്ലാം കാണാതെ പഠിച്ചിട്ടാണ് ഇപ്പോൾ പറയുന്നത്, ഗണപതി പറയുന്നു.
ബാലതാരമായി സിനിമയിലെത്തിയ ഗണപതി പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു.കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ ചിത്രശലഭങ്ങളുടെ വീട് എന്ന ചിത്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഗണപതി. ള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന സിനിമയാണ് ആദ്യമായി നായകനായ സിനിമ.












