
നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയുള്ള വിന്‍സി അലോഷ്യസിന്റെ ആരോപണം ഒത്തുതീര്‍പ്പിലേക്കെത്തുന്നു എന്ന വാർത്തകൾക്കിടയിൽ ഇപ്പോൾ നടനെതിരെ മറ്റൊരു ഗുരുതര ആരോപണവുമായി എത്തുകയാണ് ‘സൂത്രവാക്യം’ സിനിമയില്‍ അഭിനയിച്ച മറ്റൊരുപുതുമുഖ നടി അപര്‍ണ ജോണ്‍സൺ, നടൻ ഷൈനിനെതിരെയാണ് നടി പരാതിയുമായിയെത്തിയത്. സിനിമാ സെറ്റില്‍ വച്ച് ഷൈനില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നാണ് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍.

ഷൈനിനെതിരെയുള്ള പരാതി അമ്മ സംഘടനയുടെ മുന്നിലും ,ഫിലിം ചേംബറിന് മുന്നിലും അറിയിച്ചിട്ടുണ്ടെന്നാണ് നടി അപര്‍ണ പറയുന്നത്. നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ, ഷൈന്‍ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ചുവെന്ന് സംശയമുണ്ടെന്നും,കൂടാതെ ഷൈന്റെ വായില്‍ നിന്ന് ലഹരിയെന്ന് തോന്നിക്കുന്ന ഒരു പൊടി തെറിക്കുന്നുണ്ടായിരുന്നുവെന്നുമാണ് പറയുന്നത്.ഇപ്പോൾ തന്റെ ഈ പരാതിയിൽ താര സംഘടനയായ ‘അമ്മ നടപടിയെടുക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് നടി പറയുന്നത്.
അതേസമയം നടനെതിരെ ഇതേ പരാതിയുമായി നടി വിൻസി അലോഷ്യസ് രംഗത്ത് എത്തിയത് വലിയ വിവാദങ്ങൾ സൃഷിട്ടിച്ചിരുന്നു.വിൻസിയുടെ പരാതിയില്‍ ഫെഫ്ക ഭാരവാഹികള്‍ ഷൈൻ ടോംചാക്കോയെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഇനിയും ഷൈന് ഒരു അവസരം കൂടി നല്‍കുമെന്നും, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക ഭാരവാഹികൾ വെളിപ്പെടുത്തി.അതേസമയം ഷൈനിനെതിരെ പരാതി കൊടുത്ത വിൻസിക്ക് നടനെതിരെ നിയമനടപടിക്ക് താനില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ‘അമ്മ സംഘടനയിലെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി തങ്ങൾ ബന്ധപ്പെട്ടെന്നും, അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.












