അവൻ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒരു ഉഴപ്പനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്; ധ്യാനിന് കുറിച്ച് ബൈജു

ധ്യാനിന്റെ ഇൻ്റർവ്യൂവിനൊക്കെ ഭയങ്കര മാർക്കറ്റ് ആണ്

മലയാളത്തിലെ അറിയപ്പെടുന്ന ഒരു സിനിമ, സീരിയൽ നടനാണ് ബൈജു സന്തോഷ്.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും മുരുകൻ എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു.ഇപ്പോൾ താരം നടൻ ധ്യാൻ ശ്രീനിവാസനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. ധ്യാൻ ഇപ്പോൾ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും കുറച്ചൊരു ഉഴപ്പൻ്റെ ആളായിട്ടെനിക്ക് തോന്നിയിട്ടുണ്ട്. അവൻ്റെ ഒരു രീതി വെച്ചിട്ട് അവൻ കാര്യങ്ങൾ വലിയ സീരിയസ് ആയിട്ട് കാണുന്നില്ല, ബൈജു പറയുന്നു.

ഇൻ്റർവ്യൂവിലൊക്കെ മിടുക്കനാണ്. ധ്യാനിന്റെ ഇൻ്റർവ്യൂവിനൊക്കെ ഭയങ്കര മാർക്കറ്റ് ആണ്. എന്നാൽ ശ്രീനിയേട്ടൻ്റെ വേറൊരു ലൈനാണ്.പക്ഷെ കുറച്ചുകൂടി നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കണമെന്നാണ് എൻ്റെ ഒരു അഭിപ്രായം. ഇപ്പോൾ ഒരുപാട് സിനിമകളിലൊന്നും അഭിനയിക്കണമെന്നല്ല ഞാൻ പറയുന്നത്. അഭിനയിക്കുന്ന ചില സാധനങ്ങളൊക്കെ കുറച്ച് വ്യത്യസ്തമായി ചെയ്താൽ മുന്നോട്ടുള്ള കരിയറിൽ നന്നായിരിക്കും ,ബൈജു പറയുന്നു.

അതേസമയം നടൻ ബൈജു, ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന സിനിമയിലൂടെയാണ് ശ്രെദ്ധേയനാനയി തീരുന്നത്, ബാലതാരമായാണ് ബൈജു സിനിമയിലേക്ക് ആദ്യം എത്തിയത്. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചില സിനിമകളിൽ വില്ലൻ വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. 300ലധികം ചിത്രത്തിൽ ബൈജു അഭിനയിച്ചിട്ടുണ്ടു.