രാജ്യത്ത് കഞ്ചാവ് നിയമവിരുദ്ധമാണെങ്കിൽ കുംഭമേളയ്ക്ക് പോയിട്ടുള്ള യോഗി ആദിത്യനാഥ് സഹിതം ജയിലില്‍ പോവേണ്ടി വരു൦; മൈത്രേയന്‍

ലഹരികള്‍ നിയന്ത്രതമായി ഉപയോഗിക്കാന്‍ ആളുകളെ പഠിപ്പിക്കുമ്പോഴാണ് അത് ഒഴിവാക്കാന്‍ സാധിക്കുന്നത് മൈത്രേയൻ പറയുന്നു. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട ഒരു ഓണല്‍ലൈന്‍ മീഡിയയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മൈത്രേയൻ. ലോകത്ത് ലഹരിയടക്കം ഏത് വസ്തുവും മനുഷ്യന് ഉപയോഗിക്കാന്‍ പറ്റുമെന്നും നിയന്ത്രിതമായി ഉപയോഗിക്കുന്ന സ്ഥിതിയിലാണ് അത് ശരിയായി ബാലന്‍സ് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.നമ്മുടെ രാജ്യത്ത് കഞ്ചാവ് നിയമവിരുദ്ധമാണെങ്കില്‍ കുംഭമേളയ്ക്ക് പോയിട്ടുള്ള സകല സ്വാമിമാരേയും പിടിച്ച് ജയിലിടേണ്ടി വരുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹിതം ജയിലില്‍ പോവേണ്ടി വരുമെന്നും മൈത്രയൻ പറഞ്ഞു.

ലോകം മുഴുവന്‍ കഞ്ചാവ് നിയമവിധേയമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ പത്തും പതിനഞ്ചും വര്‍ഷം ആളുകളെ ജയിലിലിട്ടിരിക്കുന്നത്‌. മോട്ടോര്‍ സൈക്കിള്‍ പോലെ അപകടകരമായ ഒരു സാധനം ഇതുവരെ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ല, അതുപയോഗിക്കുമ്പോ അധികമാള്‍ക്കാര്‍ക്കും അംഗവൈകല്യമുണ്ടാവുകയും മരിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും ആ മോട്ടര്‍ സൈക്കിള്‍ ഓടിക്കാനാണ് നമ്മള്‍ പഠിപ്പിക്കുന്നത്. നിയന്ത്രിതമായ സ്പീഡില്‍ ഓടിക്കണമെന്നാണ് പറയുന്നത്, മൈത്രേയൻ പറയുന്നു.

ലോകത്തിലെ ഏത് വസ്തുവും മനുഷ്യന് ഉപയോഗിക്കാന്‍ പറ്റും, നിയന്ത്രിതമായി ഉപയോഗിക്കുമ്പോഴാണ് അത് സാധിക്കുന്നത്, മൈത്രേയൻ പറഞ്ഞു. അതേസമയം,അതേസമയം പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടന് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കവെ വനം വകുപ്പിന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി വേടന് ജാമ്യം അനുവദിച്ചത്.