പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതികളാണ് സായ്‌കുമാറും, ബിന്ദു പണിക്കരും, ഇപ്പോൾ ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിന് കുറിച്ച് നടിയും, നടൻ സായ്‌കുമാറും തുറന്നു പറയുകയാണ് ഒരു ഓൺലെൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. നടി ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളുണ്ടായി. എല്ലാത്തിനും കാരണം ബിന്ദുവും, സായ് കുമാറുമായിട്ടുള്ള ബന്ധമാണെന്നായിരുന്നു കഥകള്‍. ശരിക്കും സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തുകയാണ് താരങ്ങൾ.സിനിമയില്‍ നിന്നുമാണ് ഭര്‍ത്താവ് ബിജുവുമായി പരിചയപ്പെടുന്നത്.

ആ സമയത്ത് ബിന്ദുവിനെക്കാളും, ബിജുവിനെയായിരുന്നു തനിക്ക് പരിചയ൦ സായ് കുമാര്‍ പറയുന്നു. ബിജുവിന്റെ ഭാര്യയും സിനിമ നടിയാണ് എന്നതൊക്കയാണ് താൻ ബിന്ദുവിനെ പരിചയപ്പെടാന്‍ കാരണം.പക്ഷേ ബിന്ദുവിന്റെ ഭര്‍ത്താവിനെ ഞങ്ങള്‍ കരുതിക്കൂട്ടി കൊന്നതാണെന്നും ഞങ്ങള്‍ നേരത്തെ പ്രണയത്തിലായിരുന്നു എന്നുമൊക്കെയായിരുന്നു കഥകള്‍ വന്നത് സായികുമാർ പറയുന്നു.ശരിക്കും ബിന്ദുവിനൊപ്പം എപ്പോഴും ബിജു കൂടെ ഉണ്ടാവുമായിരുന്നു. നേരെ തിരിച്ച് ബിജു വര്‍ക്ക് ചെയ്യുന്നിടത്ത് ബിന്ദുവും ഉണ്ടാവുമായിരുന്നു, സായികുമാർ പറഞ്ഞു.
എന്നാൽ ബിന്ദു പണിക്കർ ഭർത്താവിനെ കുറിച്ച് പറയുന്നതിങ്ങനെ, താനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. അദ്ദേഹം മദ്യപിക്കുന്നതിന് മാത്രം എതിരായിരുന്നു ഞാൻ . അതിനെ കുറിച്ച് മാത്രംമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഫിറ്റ്‌സ് വന്നിട്ടാണ് അദ്ദേഹം മരണപ്പെടുന്നത്, ഒരു ദിവസം ലൊക്കേഷനില്‍ വെച്ചാണ് പനിയും വിറയലും വരുന്നത്. ബിപി കൂടിയതായിരിക്കുമെന്ന് കരുതി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് ആദ്യം ഇതുപോലെ ഫിറ്റ്‌സ് വരുന്നത്. അന്ന് കുഴപ്പമില്ലാതെ പോന്നു. ചെറുപ്പത്തിലെ ഇതുപോലെ വന്നിരുന്നോ എന്നൊക്കെ ഡോക്ടര്‍ ചോദിചു,പിന്നീട് മറ്റൊരു ദിവസം രാവിലെ മുതല്‍ പനി ഉണ്ടായി. ഞാന്‍ ഒരു അന്ന് സിനിമയില്‍ അഭിനയിക്കുകയാണ്. അവിടുന്ന് ആശുപത്രിയിലെത്തി കണ്ടിട്ട് തിരികെ ലൊക്കേഷനിലേക്ക് പോയി. തിരിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഫിറ്റ്‌സ് വന്നിട്ട് അദ്ദേഹത്തെ എടുത്തോണ്ട് പോകുന്നതാണ് കണ്ടത്. പിന്നാലെ രക്തം ഛര്‍ദ്ദിച്ചു. അന്ന് വെന്റിലേറ്ററില്‍ കേറ്റിയതാണ്. മുപ്പത്തിനാല് ദിവസം അവിടെ കിടത്തി, അതിനുശേഷമാണ് അദ്ദേഹം മരണപ്പെടുന്നത്, ബിന്ദു പണിക്കർ പറയുന്നു.











