ഇന്ന് നിങ്ങളുടെ നക്ഷത്ര ഫലം ഇങ്ങനെ

മേടം- (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

ഇടവം- (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)കാര്യതടസ്സം, കലഹം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മിഥുനം- (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, നേട്ടം, മത്സരവിജയം, കായികവിജയം, ഉപയോഗസാധനലാഭം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കിടകം- (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, നഷ്ടം ഇവ കാണുന്നു. കൂടിക്കാഴ്കള്‍ പരാജയപ്പെടാം.

ചിങ്ങം- (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കന്നി- (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, മത്സരവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

തുലാം- ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)കാര്യതടസ്സം, ധനതടസ്സം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, കലഹം, ശരീരക്ഷതം, പരീക്ഷാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

ധനു- (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

മകരം- (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

കുംഭം- (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു.

മീന൦ – (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)കാര്യതടസ്സം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപെടാം.