എല്ലാം അറിയുന്നവൻ! ആരാധകർക്ക് വീണ്ടും സർപ്രൈസുമായി മമ്മൂട്ടിയുടെ പുതിയ ചിത്രം

ഈ ചിത്രത്തില്‍ തന്‍റെ പ്രിയ ഹോബികളില്‍ ഒന്നായ ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയെയാണ് കാണാനാവുക

ഒരിടവേളയ്ക്കു ശേഷം വീണ്ടും മെഗാ സ്റ്റാർ മമ്മൂട്ടി ക്യാമറയ്ക്കു മുന്നിലെത്തി, ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് നിര്‍മാതാവ് ജോര്‍ജ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഈ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ എല്ലാം അറിയുന്നവന്‍ എന്നാണ്. ഈ ചിത്രത്തിന് ഫുട്ബോള്‍ താരം സി.കെ.വിനീത്, നടി മാളവിക മേനോന്‍, രജിഷ മേനോൻ തുടങ്ങിയവര്‍ കമന്‍റുമായെത്തിയിരിക്കുന്നു. ആരാധകർക്ക് സർപ്രൈസ് ആയാണ് മമ്മൂട്ടിയുടെ ഈ പുതിയ ചിത്രമെത്തുന്നത്. അടുത്തിടെ ചികിത്സയുടെ ഭാ​ഗമായി സിനിമയിൽനിന്നും ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു നടൻ.

ഈ ചിത്രത്തില്‍ തന്‍റെ പ്രിയ ഹോബികളില്‍ ഒന്നായ ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയെയാണ് കാണാനാവുക. കടലിന് അഭിമുഖമായി നിന്ന് അവിടേക്ക് ഫോക്കസ് ചെയ്യുന്ന നടന്റെ ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയകളിലെല്ലാം തന്നെ ശ്രദ്ധ ആകുകയും ചെയ്യ്തു. അതേസമയം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍, മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കു‌ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിൽ ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുമെന്ന് കരുതപ്പെടുന്നു.