തനിക്കൊരു സിനിമ ചെയ്യണമെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞാൽ അതിന്റെ വിഷയമോ, കഥയോ നോക്കാതെ താൻ ചെയ്യ്തിരിക്കും, പൃഥ്വിരാജ്

സിനിമക്ക് പുറത്ത് സമയം ചിലവഴിക്കുന്ന അപൂര്‍വം ചില സുഹൃത്തുകളില്‍ ഒരാളാണ് ലാല്‍ ജോസ്

തന്നില്‍ ഒരു നടനുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് ലാല്‍ ജോസിന്റെ സിനിമയിലൂടെയാണ്, നടനും, സംവിധായകനുമായ പൃഥ്വിരാജ് പറയുന്നു, മഴവില്‍ മനോരമയിലെ കഥ ഇതുവരെ പരിപാടിയിലാണ് സംവിധായകന്‍ ലാല്‍ ജോസിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്.തന്നിൽ മാത്രമല്ല തന്റെ ചേട്ടനായ ഇന്ദ്രജിത്തില്‍ വളരെ നല്ല നടനുണ്ടെന്ന് കേരളം തിരിച്ചറിഞ്ഞത് ലാല്‍ ജോസിന്റെ സിനിമയൂടെയാണ്, തനിക്കൊരു സിനിമ ചെയ്യണം എന്ന് ലാല്‍ ജോസ് വിളിച്ചുപറഞ്ഞാല്‍ അതിന്റെ വിഷയമോ കഥയോ ഒന്നും ചോദിക്കാതെ താന്‍ ചെയ്യുമെന്നും പൃഥ്വിരാജ് പറയുന്നു.

സിനിമക്ക് പുറത്ത് സമയം ചിലവഴിക്കുന്ന അപൂര്‍വം ചില സുഹൃത്തുകളില്‍ ഒരാളാണ് ലാല്‍ ജോസ്. അതുപോലെ പല കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്ന ഒരു മൂത്ത ജേഷ്ഠനും കൂടിയാണ് അദ്ദേഹം. സിനിമക്ക് പുറത്ത് എനിക്കെന്തെങ്കിലും ഒരു പേഴ്‌സണല്‍, പ്രൊഫഷണല്‍ ഇഷ്യൂ ഉണ്ടായാലും ഏത് പാതിരാത്രിയിലും ഞാന്‍ വിളിച്ചുണര്‍ത്തി പറയുന്ന ഒരാളാണ് അദ്ദേഹം. സിനിമക്ക് പുറത്ത് സമയം ചിലവഴിക്കുന്ന വളരെ അപൂര്‍വം ചില സുഹൃത്തുകളില്‍ ഒരാളാണ് അദ്ദേഹം.

അതേസമയം, മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട  ലാല്‍ ജോസ് ചിത്രമായ അയാളും ഞാനും തമ്മില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു, പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും, ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തിലൂടെയാണ് ലഭിച്ചിരുന്നത്.