
സിനിമകളിൽ വളരെ വത്യസ്തമായുള്ള കഥപാത്രം ചെയ്യ്തു പ്രേഷക സ്വീകാര്യത നേടിയ നടിയാണ് ഉർവശി, ഇപ്പോൾ താരം ജയറാം നായകനായ കടിഞ്ഞൂൽ കല്യാണം എന്ന സിനിമയെ കുറിച്ച് തുറന്നുപറയുകയാണ് നടി, ഒരു ഓൺലൈൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്. കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയകുമാരി എന്ന കഥാപാത്രവുമായി തനിക്ക് സാമ്യമുണ്ടെന്ന് പറയുകയാണ് ഉര്‍വശി.

ആ കഥാപാത്രത്തിന്റെ ചെറിയൊരു അംശം തന്റെ ഉള്ളില്‍ ഉണ്ട് , തന്റെ സുഹൃത്തുക്കളൊക്കെ തന്ന പഴയ സാധനങ്ങളൊക്കെ ഇപ്പോഴും താൻ സൂക്ഷിക്കുന്നുണ്ടെന്നും ഉര്‍വശി പറയുന്നു. ഒരിക്കൽ നടി രേവതി തനിക്കൊരു കാര്‍ഡ് തന്നിട്ടുണ്ട്. ഒരിക്കല്‍ തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ അത് വേസ്റ്റ് ആണെന്ന് പറഞ്ഞ് കീറിക്കളഞ്ഞെന്നും ദേഷ്യം വന്ന താന്‍ രണ്ട് ദിവസം കൊണ്ട് ആ സ്ത്രീയെ പറഞ്ഞുവിട്ടുവെന്നുംഉർവശി പറയുന്നു.
എനിക്ക് തന്നെ തോന്നിയിട്ടുണ്ട്, ‘കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയകുമാരി എന്ന കഥപാത്രത്തിന്റെ ഒരു അംശം എന്റെയും ഉള്ളിനുണ്ടെന്നു ഉർവശി പറയുന്നു, അതേസമയം ഉർവശിയുടെ എൽ ജഗദമ്മ ഇനിയും റിലീസിനായി തയ്യാറെടുക്കുകയാണ്, ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും ഉര്‍വശിയാണ്.












