സൂരിയുടെ മെസ്സേജ് കണ്ടു! എന്നോട് ഇങ്ങനെ ആരും ജീവിതത്തിൽ ചെയ്തിട്ടില്ല; വികാരഭരിതനായി പറയുന്നു ഉണ്ണി മുകുന്ദൻ

ഇപ്പോൾ സൂരി നായകനായ ‘മാമൻ’ എന്ന തമിഴ് ചിത്രം കേരളത്തിലും റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രചാരണപരിപാടികൾക്ക് മുഖ്യാതിഥിയായിരുന്നത് നടൻ ഉണ്ണി മുകുന്ദനായിരുന്നു. ഇപ്പോൾ സൂരിയേക്കുറിച്ച് വികാരഭരിതനായി ഉണ്ണി മുകുന്ദൻ പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘മാമൻ’ ടീമിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവേയാണ് നടൻ ഈ കാര്യം പറയുന്നതും.കഴിഞ്ഞവർഷം ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്ത ​ഗരുഡൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് ഉണ്ണി പറഞ്ഞു.

എന്റെ വ്യക്തിപരമായ ഒരനുഭവം പറയാം. എനിക്ക് പുള്ളിയോടുള്ള താത്പര്യം എന്തുകൊണ്ടാണെന്ന് പറയാം.
എന്റെ ‘മാർക്കോ’ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എങ്ങനെ പ്രൊമോട്ട് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം റിലീസായി. പെട്ടന്നൊരു ദിവസം നോക്കുമ്പോൾ എനിക്കൊരു വീഡിയോ മെസേജ് വന്നു. തമിഴിൽ സിനിമ റിലീസാവുന്ന സമയത്ത് സൂരി സാർ ആശംസയറിയിച്ച് അയച്ചതായിരുന്നു.അദ്ദേഹത്തെ ഞാൻ മാർക്കോയുമായി ബന്ധപ്പെട്ട് വിളിക്കുകയോ കണ്ടിട്ടോ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടുമില്ല.

എന്റെ അനിയന്റെ ഒരു സിനിമ തമിഴിൽ റിലീസ് ആവുകയാണ്. ഈ സിനിമ എല്ലാവരും കാണണമെന്നുപറഞ്ഞാണ് അദ്ദേഹം മെസേജ് അയച്ചത്. എന്റെ ജീവിതത്തിൽ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല, പക്ഷേ നിങ്ങളത് ചെയ്തു. അതെനിക്ക് മറക്കാൻ പറ്റില്ല. എന്നെ സംബന്ധിച്ച് മാമൻ എന്ന സിനിമ വലിയ ഹിറ്റാവണമെന്ന് ആ​ഗ്രഹിക്കുകയാണ്, ഉണ്ണി മുകുന്ദൻ പറഞ്ഞു.