അദ്ദേഹം ജയനെ വെച്ച് പ്ലാന്‍ ചെയ്ത ആ സിനിമയിൽ പിന്നീട് വെള്ളാരംകണ്ണുള്ള ആ ചെറുപ്പക്കാരൻ എത്തുകയായിരുന്നു; ലാൽജോസ്

മലയാള സിനിമയിൽ പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള സംവിധായകനാണ് ലാൽജോസ്, ഇപ്പോൾ സംവിധായകൻ നടൻ രതീഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത, വേണു നാഗവള്ളിയും, ശോഭയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ ആദ്യത്തെ ക്യാമ്പസ് ചിത്രമാണ് ഉൾക്കടൽ, ഈ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് രതീഷ്. ആ സിനിമയിൽ പ്രേക്ഷകർ അധികവും ശ്രദ്ധിച്ചത് വേണു നാഗവള്ളിയോ , ശോഭയോ ആയിരിക്കില്ല പകരം ആ പൂച്ചകണ്ണുളള നടൻ രതീഷിനെ ആയിരിക്കും ലാൽ ജോസ് പറയുന്നു.

അന്ന് ഉള്‍ക്കടല്‍ കണ്ട ആളുകളെല്ലാം നായകനേക്കാള്‍ രതീഷിനെയാണ് ശ്രദ്ധിച്ചത്. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ രതീഷ് ചെറുപ്പക്കാരുടെ ഇടയില്‍ വളരെ പോപ്പുലറായി. അപ്പോഴാണ് ജയന്‍ എന്ന മഹാനായ ആക്ഷന്‍ ഹീറോ കോളിളക്കം സിനിമയുടെ സമയത്ത് അപകടത്തില്‍ മരിക്കുന്നത്. സത്യത്തിൽ അദ്ദേഹത്തിന്റെ മരണം അന്ന് എല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു.

അന്ന് , അദ്ദേഹത്തെ വെച്ച് സ്ഥിരമായി സിനിമ ചെയ്തിരുന്ന സംവിധായകരൊക്കെ വലിയ സങ്കടത്തിലായി. അദ്ദേഹത്തെ പോലെ ആക്ഷന്‍ വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയ ഹീറോ വേറെ ഉണ്ടായിരുന്നില്ല. ജയന്റെ അങ്ങാടി പോലെയുള്ള ഗംഭീര സിനിമകള്‍ ചെയ്ത സംവിധായകനാണ് ഐ.വി. ശശി, അന്നദ്ദേഹത്തെ വെച്ച് ഐ വി ശശി ചെയ്യാൻ ഉദ്ദേശിച്ച സിനിമയാണ് തുഷാരം, എന്നാൽ ആ സിനിമയിലേക്ക് ആരെ നായകനാക്കും എന്ന സംശയം ഐ വി ശശി സാറിനുണ്ടായി, ആ സമയത്ത് തന്നെയാണ് ഉള്‍ക്കടല്‍ സിനിമ വന്നത്, ഉള്‍ക്കടലിലൂടെ പ്രേക്ഷകരെല്ലാം രതീഷിനെ ശ്രദ്ധിച്ചത് പോലെ തന്നെ ശശിയേട്ടനും അയാളെ ശ്രദ്ധിച്ചിരുന്നു. അങ്ങനെ അവസാനം തുഷാരം എന്ന സിനിമയില്‍ ജയന് പകരം ശശിയേട്ടന്‍ രതീഷിനെ നായകനായി കൊണ്ടുവന്നു, ലാൽ ജോസ് പറയുന്നു.