നായകന്മാരെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നു ആ നടി, ഇപ്പോളും തന്നെ വിളിക്കാറുണ്ട്; നയൻതാരയെ കുറിച്ച് ഷീല

പ്രേം നസീറിന്റെ കൂടെ നൂറ് സിനിമകള്‍ കഴിഞ്ഞതിന് ശേഷമാണ്തന്നെ ആളുകള്‍ അത് ശ്രദ്ധിച്ച് തുടങ്ങിയത് നടി ഷീല പറയുന്നു. ഇപ്പോൾ നടി തന്റെ പ്രതിഫലത്തെ കുറിച്ച് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. പ്രേം നസീറുമായി താൻ 107 പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, സത്യനുമായി എഴുപത് സിനിമകളും, മധുവുമായി നാല്പത് സിനിമകളും ചെയ്തിട്ടുണ്ട് ഷീല പറയുന്നു. അഭിനയിക്കാന്‍ വന്നപ്പോള്‍ തനിക്ക് സത്യന്‍ ആരാണെന്നോ, എം.ജി.ആര്‍ ആരാണെന്നോ ഒന്നും അറിയില്ലായിരുന്നു, ഷീല പറയുന്നു.

13 വയസായപ്പോള്‍ അഭിനയിക്കാന്‍ വന്നതാണ്, ളിച്ചുകൊണ്ടിരുന്ന പ്രായത്തില്‍ കൊണ്ടുപോയി സാരിയും ബ്ലൗസും കെട്ടിച്ച് അഭിനയിക്കാന്‍ പറഞ്ഞു, തന്നെ സംവിധായകർക്ക് ആവശ്യമായിരുന്നു, അതുകൊണ്ടുതന്നെ നായകന്മാരെക്കാള്‍ പ്രതിഫലം കിട്ടിയിരുന്നു, ഷീല വ്യക്തമാക്കി. ഇന്നിപ്പോള്‍ നയന്‍താര വാങ്ങുന്നില്ലേ വലിയ പ്രതിഫലം? ആ കാലത്ത് അങ്ങനെയായിരുന്നു ഞാന്‍ എന്നു വെച്ചോളൂ.

നയന്‍താര ആദ്യം വന്നത് മനസ്സിനക്കരയിലൂടെ എന്റെ കൂടെയായിരുന്നു. നല്ല പെണ്ണാണ്. എപ്പോഴും വിളിക്കും, സംസാരിക്കും, വളരെ നല്ല പെണ്ണാണ് തനിക്ക് നയൻതാരയെ വളരെ ഇഷ്ടമാണ് , താൻ രണ്ടര പതിറ്റാണ്ടോളം സിനിമയിൽ അഭിനയിച്ചിരുന്നു എന്നും ഷീല പറയുന്നു.