
ആദ്യകാലങ്ങളില്‍ മലയാളത്തിലും, തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് സ്വാസിക, എന്നാലിപ്പോൾ തമിഴിലാണ് പ്രധാനമായും നടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ റിലീസ് ആയിരിക്കുന്ന സൂരിയുടെ മാമനിലും ഒരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുകയാണ് സ്വാസിക, എന്നാൽ തനിക്ക് ഇപ്പോൾ മലയാളത്തിൽ അവസരം ലഭിക്കുന്നില്ല എന്നാണ് നടി പറയുന്നത്, ഒരു ചാനൽ അഭിമുഖത്തിലാണ് സ്വാസികയുടെ ഈ വെളിപ്പെടുത്തൽ.

മലയാളത്തില്‍ എനിക്ക് മൂവീസ് കിട്ടുന്നില്ലല്ലോ. ബാക് ടു ബാക് മൂവീസ് എനിക്ക് കിട്ടുന്നില്ലല്ലോ. കുറെ വര്‍ഷമായി. എപ്പോഴെങ്കിലും ഒക്കെ നല്ല മൂവി സംഭവിക്കാറുണ്ട്. ഇപ്പോള്‍ തമിഴില്‍ ഞാന്‍ ചെയ്ത മൂവീസിന്റെ പെര്‍ഫോമന്‍സ് സ്‌പേസ് ഉള്ള അല്ലെങ്കില്‍ അങ്ങനെ ഒരു വാല്യു ഉള്ള സിനിമകള്‍ എനിക്ക് വളരെ കുറച്ചാണ് കിട്ടുന്നത്.
ഇപ്പോള്‍ പൊറിഞ്ചു മറിയം ജോസ്, വാസന്തി, ചതുരം അങ്ങനെയൊക്കെ നോക്കുകയാണെങ്കില്‍ അവസരം കുറവാണ്. അപ്പോള്‍ ചില സമയത്ത് ആലോചിക്കും എന്തുകൊണ്ടായിരിക്കും കിട്ടാത്തത് എന്ന്. ഇപ്പോള്‍ തന്നെ ഒരു വര്‍ഷത്തില്‍ കൂടുതലായി ഒരു മലയാള സിനിമ കമ്മിറ്റ് ചെയ്തിട്ടും അഭിനയിച്ചിട്ടും ഒക്കെ. ഇപ്പോള്‍ തമിഴില്‍ ചെയ്യുന്നുണ്ട്, എന്നാൽ മലയാളത്തിൽ കുറവാണ് സ്വാസിക പറയുന്നു.











