ലാൽ വാശിയോടെയാണ് ആ ഗാനം ആലപിച്ചത്! എന്നാൽ അതൊരു മത്സരബുദ്ധി അല്ലായിരുന്നു; കൈതപ്രം ദാമോദരൻ നമ്പൂതിരി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഗാനരചയിതാവ്, സംഗീതസംവിധായകന്‍, കവി, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കര്‍ണാടക സംഗീതത്തിലെ അവതാരകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് അദ്ദേഹം. ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ നടൻ ‘ദേവസഭാതലം’ പാട്ട് കാണാതെ പഠിച്ച് പാടിയതിനെ കുറിച്ച് പറയുകയാണ് കൈതപ്രം.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയില്‍ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിരുന്നു, അപ്പോഴും ഞാന്‍ ലാലിനെ ആരാധനയോടെയാണ് കണ്ടിട്ടുള്ളത്. ലാലും എന്നെ അങ്ങനെയാണ് കണ്ടത്, അയാള്‍ എന്നെ വളരെ സൂക്ഷിച്ചാണ് നിന്നത്. കാരണം ഞാന്‍ എല്ലാം കവറ് ചെയ്യുമെന്ന് ലാലിന് അറിയാം. എനിക്ക് ആ പാട്ട് അത്രയും കാണാതെ അറിയാമായിരുന്നു. ഞാന്‍ കൃത്യമായി പാടി കൊണ്ടിരിക്കുകയായിരുന്നു.

ലാല്‍ വാശിയോടെ ആ പാട്ട് പഠിച്ചിട്ടാണ് വന്നത്. അങ്ങനെ പഠിച്ച് പാടിയതാണ് അയാള്‍. ഞങ്ങള്‍ തൊട്ടടുത്ത് ഇരുന്ന് പാടി അഭിനയിച്ചതാണ്. ലാല്‍ വളരെയേറെ ശ്രദ്ധിച്ചായിരുന്നു പാടിയത്. അത് മത്സരബുദ്ധി ആയിരുന്നില്ല,പകരം ഒരു സ്‌നേഹബുദ്ധി ആയിരുന്നു അത് , കൈതപ്രം പറയുന്നു.