സിമിന്റ് ബിസിനസിന് മുൻപ് സ്വർണ്ണക്കടത്ത് വ്യാപര൦! ലിബർട്ടി ബഷീറിന്റെ ജീവിതത്തെ കുറിച്ച് ആലപ്പി അഷറഫ്

നാൽപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായ ഒരു വ്യക്തിയാണ് ലിബർട്ടി ബഷീർ, മമ്മൂട്ടി, മോഹൻലാൽ അടക്കം സൂപ്പർസ്റ്റാറുകളുമായും അടുത്ത ബന്ധമുള്ള ബഷീറിന്റെ സിനിമയിലേക്ക് വരും മുമ്പുള്ള ജീവിതമാണ്, ഇപ്പോൾ സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് പറയുന്നത്. തനറെ പുതിയ വീഡിയോയിലാണ് അഷറഫിന്റെ ഈ വെളിപ്പെടുത്തൽ. തികഞ്ഞ മനുഷ്യസ്നേഹിയായ ബഷീർ സത്യസന്ധനായ സിനിമാക്കാരൻ കൂടിയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ബഷീറും, അഷ്റഫും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. അത് ഇന്നും ശക്തമായി മുന്നോട്ട് പോകുന്നു.

ഒരുപാട് പ്രതിസന്ധികളെ നേരിട്ട് അതിനെയൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത നിർമാതാവും തിയേറ്റർ ഉടമയുമാണ് ലിബർട്ടി ബഷീർ. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന എന്റെ ഹെറർ സിനിമയുടെ ഷൂട്ട് തലശ്ശേരിയിലെ ഒരു ബം​ഗ്ലാവിലായിരുന്നു. ലിസിയും മേനകയും ശങ്കറും കവിയൂർ പൊന്നമ്മയുമെല്ലാമായിരുന്നു അഭിനേതാക്കൾ. ഞാനായിരുന്നു സംവിധാനം.ഞങ്ങൾക്കെല്ലാം തലശ്ശേരിയിലെ ഒരു ഓലമേഞ്ഞ തിയേറ്ററായ ലിബർട്ടിയുടെ ഉടമ ബഷീർ ഒരു വിരുന്ന് തന്നു. അവിടെ വെച്ചാണ് ബഷീറിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് സിമന്റ് ബഷീർ എന്നായിരുന്നു അവിടങ്ങളിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

അന്ന് പാർട്ടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. പക്ഷെ ബഷീറിന്റെ കാര്യത്തിൽ അവിടെ ഒരു ട്വിസ്റ്റ് സംഭവിച്ചു. ഷൂട്ടിങ് കഴിഞ്ഞ് പിരിയാതെ ഞങ്ങൾ എല്ലാവരേയും കൂട്ടി ബഷീർ മൂകാംബികയ്ക്ക് പോയി. ആ യാത്രയ്ക്കിടയിൽ അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും ഞങ്ങൾക്ക് സാധിച്ചു. സിമന്റ് ബിസിനസിന് മുമ്പ് തനിക്ക് സ്വർണ്ണ കടത്ത് ഉണ്ടായിരുന്നുവെന്നും അത് പിന്നീട് നിർത്തി സിമന്റ് ബിസിനസ് തുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. പക്ഷെ അതിന് മുമ്പ് തന്നെ അദ്ദേഹം ധാരാളം പണം സ്വർണ കടത്തിലൂടെ സമ്പാദിച്ചു.‍ കോഫേ പോസാ പ്രകാരം കുറച്ച് കാലം ജയിലിൽ കഴിയേണ്ടി വന്നതുകൊണ്ടാണ് ബഷീർ സ്വർണ്ണ കടത്ത് ബിസിനസ് അവസാനിപ്പിച്ചത്. ഇത്തരം ബിസിനസുകൾ ഉണ്ടായിരുന്നുവെങ്കിലും ബഷീർ സത്യസന്ധനാണ്. അദ്ദേഹത്തെ വെള്ളപൂശാൻ വേണ്ടി ഞാൻ പറയുന്നതല്ല, അഷറഫ് പറയുന്നു. ഇപ്പോൾ പഴയ ഓല മേഞ്ഞ തിയേറ്ററൊക്കെ പോയി മൾട്ടി പ്ലക്സ് തിയേറ്റർ ഉടമയാണിപ്പോൾ ബഷീർ. സിനിമാ സംബന്ധമായ ജോലികളുമായും സജീവമാണ് അദ്ദേഹം.