താന്‍ തുടക്ക കാലത്ത് ചെയ്തിരുന്ന കഥാപാത്രങ്ങള്‍ കുറേയൊക്കെ നസ്‌ലെന്‍ ചെയ്യുന്ന വേഷങ്ങള്‍ പോലെ; റഹ്‌മാൻ

സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് റഹ്മാൻ. കൂടെവിടെ എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.ഇപ്പോൾ നടൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്, മലയാള സിനിമയില്‍ ഇപ്പോഴുള്ള ഏതെങ്കിലും നടനെ കണ്ടിട്ട് സ്വന്തം കരിയറിലെ തുടക്കകാലം ഓര്‍മ വരാറുണ്ടോ എന്ന ചോദ്യത്തിന് ആണ് താരം ഇങ്ങനൊരു മറുപടി നൽകുന്നത്. നടന്‍ നസ്‌ലെനെ കാണുമ്പോള്‍ തന്റെ പഴയ കാര്യങ്ങളൊക്കെ ഓര്‍മ വരാറുണ്ടെന്നാണ് നടൻ പറയുന്നത്.

നസ്‌ലെനെ കാണുമ്പോള്‍ എനിക്ക് എന്നെ തന്നെ ഓര്‍മ വരും. അവന്റെ വര്‍ക്കുകള്‍ കാണുമ്പോള്‍ പലപ്പോഴും തോന്നുന്ന കാര്യമാണ് അത്. എന്റെ പഴയ കാര്യങ്ങളൊക്കെ എനിക്ക് ഓര്‍മ വരും. എന്റെ ആദ്യത്തെ സിനിമകളിലൊക്കെ ഞാന്‍ എപ്പോഴും ചെയ്തിരുന്നത് ചമ്മുന്ന കഥാപാത്രങ്ങളായിരുന്നു.കൂടെയുള്ള ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴോ ഞാന്‍ തന്നെ സ്വയം എന്തെങ്കിലും പറഞ്ഞിട്ടോ ചമ്മുന്ന സാഹചര്യം വരാറുണ്ട്. ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ സിനിമ കണ്ടവര്‍ക്കൊക്കെ മനസിലാകും.

അവന്‍ ഇപ്പോള്‍ ചെയ്യുന്ന എല്ലാ സംഭവങ്ങളും അത്തരത്തിലുള്ളതാണ്. അവന്റെ നോട്ടം പോലും അങ്ങനെയുള്ളതാണ്, റഹുമാൻ പറയുന്നു.അതേസമയം, മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു.