‘മിന്നൽ വള കൈയിലിട്ട പെണ്ണഴകേ’ എന്ന ഗാനം എഴുതിയതിനുശേഷം ചിലരൊക്ക് എന്നെ 75 വയസുള്ള യുവാവ് എന്നാണ് വിളിക്കുന്നത്, ഈ പാട്ട് എഴുതിയതിന് കുറിച്ച്, കൈതപ്രം ദാമോദരൻ നമ്പൂതിരി

സോഷ്യല്‍ മീഡിയകളിലും, റീലുകളിലുമൊക്കെ ഇപ്പോൾ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് ‘നരിവേട്ട’ എന്ന ചിത്രത്തിലെ ‘മിന്നല്‍വള’ എന്ന് തുടങ്ങുന്ന ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത് ജേക്ക്ബ് ബിജോയ് ആണ്. ഇപ്പോൾ ‘മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ’ എന്ന വരികള്‍ എഴുതിയതിനെ കുറിച്ചും, പാട്ടിനായി തന്ന റഫറന്‍സിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഈ പാട്ട് ഇറങ്ങിയ ശേഷം 75 വയസുള്ള യുവാവ് എന്ന് എന്നെ കുറിച്ച് ചിലരൊക്കെ പറഞ്ഞു. യുവത്വം എന്നത് നമ്മളില്‍ നിന്ന് പോകില്ല. ഞാന്‍ അതാത് തലമുറകള്‍ക്ക് വേണ്ടി പാട്ട് എഴുതിയിട്ടുണ്ട്. പ്രമദവനം എഴുതിയ ഞാന്‍ തന്നെ ലജ്ജാവതി എഴുതിയിട്ടുണ്ട്. കറുപ്പിനഴക് എഴുതിയിട്ടുണ്ട്.

മനസുകൊണ്ട് നമ്മള്‍ എല്ലായ്‌പ്പോഴും യുവത്വമാണ്. വയസായിട്ടില്ല. ഇപ്പോഴും അതെ. എന്റെ മനസ് അങ്ങനെയാണ്, അനുരാജ് എന്റെ സുഹൃത്തിന്റെ മകനാണ്. ഞങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എന്റെ ഒരു സുഹൃത്തിന്റെ മകനാണ് അദ്ദേഹമെന്ന് എനിക്ക് മനസിലായി. അനുരാജ് ആദ്യം എന്നോട് പറഞ്ഞത് ഒരു ക്രിസ്ത്യന്‍ ബാക്ക് ഗ്രൗണ്ടില്‍ ഉള്ള പാട്ട് എന്നായിരുന്നു. ഞാന്‍ ആ രീതിയില് തുടങ്ങി. പിന്നെ മ്യൂസിക് ഡയറക്ടറും ഇദ്ദേഹവുമായി എന്നോട് സംസാരിച്ചു.

അതിന് ശേഷമാണ് ഈ സംഭവം വന്നത്. ഇതായിരുന്നു അവരും ആഗ്രഹിച്ചത്. എത്ര തവണ മാറ്റുന്നതിലും എനിക്ക് പ്രശ്‌നമില്ല. ഒരു ഈഗോയുമില്ല. ആ കുട്ടികളുടെ കൂടെ ഞാന്‍ നില്‍ക്കും. എന്റെ സുഹൃത്തിന്റെ മകനാണ്. അത്രയും പ്രായം ഇറങ്ങി വന്ന് ഞാന്‍ അവരുടെയൊപ്പം നില്‍ക്കും. ഈഗോയൊന്നും അവിടെ വരുന്നേയില്ല. മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ, എത്തിത്തൊടാന്‍ എത്തുകില്ല മാരിവില്ലാണു നീ’ ഇത് നമുക്ക് സാധാരണ പറയാവുന്ന കാര്യമാണ്. എന്നാല്‍ പറയാത്തതുമാണ്. വരികളില്‍ എപ്പോഴും ആ കണക്ഷന്‍ വേണം. ഇല്ലെങ്കില്‍ അര്‍ത്ഥമില്ല. കഷണമായി വരികള്‍ എഴുതിയിട്ട് കാര്യമില്ല. ആ സംഗീതത്തിനൊപ്പമാണ് ഞാന്‍ ഒഴുകുന്നത്. അതില്‍ എനിക്ക് പ്രയാസമില്ല.മിന്നല്‍വള എന്നത് ഏറ്റവും സ്‌ട്രൈക്കിങ് ആണ്. ഇതൊക്കെ പെട്ടെന്ന് വരുന്നതാണ്, കൈതപ്രം പറഞ്ഞു.