രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിൽ നിന്നും ദിലീപിന് ഒരു തിരിച്ചു വരവ് ഉണ്ടാകുമോന്ന് സംശയമായിരുന്നു! വലിയ വെല്ലുവിളിയാണ് ദിലീപ് അന്ന് നടത്തിയത്; അളകപ്പൻ

നടൻ ദിലീപിന്റെ കരിയറിൽ വർഷങ്ങൾക്കിപ്പുറവും ഏവരും എടുത്ത് പറയുന്ന ഒരു സിനിമയാണ് ചാന്തുപൊട്ട്. സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ സിനിമയിൽ അവതരിപ്പിച്ചത്. അതുവരെ ദിലീപ് ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെ. സ്ത്രെെണതയുള്ള കഥാപാത്രമായി മാറുക ദിലീപിന് എളുപ്പമായിരുന്നില്ല. ഇപ്പോൾ ദിലീപിന്റെ ഈ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ച അളകപ്പൻ.

രാധാകൃഷ്ണൻ എന്ന കഥാപാാത്രത്തിൽ നിന്ന് പുറത്ത് കടക്കുക ദിലീപിന് ബുദ്ധിമുട്ടായിരുന്നു. അന്ന് ആ റോൾ ചെയ്യാൻ ദിലീപല്ലാതെ മറ്റൊരാൾ ഉണ്ടായിരുന്നില്ല. വിക്രം ചെയ്യാൻ റെെറ്റ്സ് വാങ്ങിച്ചിട്ട് പിന്നെ ചെയ്തില്ല. ഒരു സിനിമ മുഴുവനും അങ്ങനെയൊരു ബോഡി ലാം​ഗ്വേജ് കൊണ്ട് പോകാൻ പറ്റുമോ എന്ന സംശയമുണ്ടാകും. ദിലീപിന് പടം കഴിഞ്ഞിട്ടും സ്ത്രെെണത പോയില്ല. ആ ക്യാരക്ടറായി മാറിപ്പോയി. എനിക്ക് ചിരി വരും. ലൊക്കേഷനിൽ അങ്ങനെ തന്നെയായിരുന്നു പുള്ളി. ആദ്യ ദിനം മുതൽ ഷൂട്ട് കഴിയുന്നത് വരെ നോർമലായി ദിലീപിനെ കണ്ടിട്ടില്ല.

പുള്ളിക്ക് തിരിച്ച് വരാൻ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഡബ്ബ് ചെയ്ത ശേഷം ദിലീപ് ഞങ്ങളോട് പറയാറുണ്ടായിരുന്നു. ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോഴും പല വേദികളിലും സിനിമാ ലൊക്കേഷനുകളിലും ചെല്ലുമ്പോൾ രാധ എന്ന കഥാപാത്രം ശരീരത്തിൽ നിന്ന് ഒഴിഞ്ഞ് പോകാത്ത അവസ്ഥയുണ്ടായിരുന്നു. രാധയുടെ മാനറിസങ്ങൾ വരുന്നു, വീട്ടിൽ പലരും പറയുന്നു, രാധ വിട്ട് പോകുന്നിലെന്ന്,ദിലീപ് ഞങ്ങളോട് സംസാരിക്കുമ്പോഴും ഷർട്ടിൽ പിടിക്കലും ബട്ടൺസിൽ പിടിച്ച് വർത്തമാനം പറയലുണ്ടായിരുന്നു. അത് ഞങ്ങൾ കൗതുകത്തോടെ നോക്കി. കുഴപ്പമാകുമോ ഇവനിനി അവസാനം രാധയായി നടക്കുമോ എന്ന് പോലും ലാൽ ജോസ് പറയുമായിരുന്നു. ഒരു നിമിഷത്തിൽ ദിലീപിൽ നിന്ന് രാധ ഒഴിഞ്ഞ് പോകുന്നത് ചിരിയോടെ നോക്കി നിന്നിട്ടുണ്ടെന്ന് ബെന്നി പി നായരമ്പലവും പറയുമായിരുന്നു.