കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായി! എന്നാലിപ്പോൾ വിമര്‍ശകരുടെ വായ തനിയെ അടഞ്ഞു, പുരസ്‌കാര നേട്ടത്തില്‍; നിവേദ

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് നിവേദ തോമസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നടി കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായത്. എന്നാൽ ബോഡി ഷെയ്മിങ് കമന്റുകള്‍ ഒരുപാട് എത്തിയെങ്കിലും നടി ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയ താരത്തിന്റെ രൂപമാറ്റം സോഷ്യൽ മീഡിയിൽ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ നടിയെ വിമർശിച്ചവരുടെ വായ തനിയെ അടഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

എന്നാലിപ്പോൾ 14 വര്‍ഷത്തിന് ശേഷം പ്രഖ്യാപിച്ച തെലങ്കാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് നിവേദ സ്വന്തമാക്കിയത്, അതും ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലൂടെ. നന്ദ കിഷോറിന്റെ സംവിധാനത്തില്‍ എത്തിയ ഈ ചിത്രം സെപ്റ്റംബര്‍ 6ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായ, സരസ്വതി എന്ന കഥാപാത്രത്തെയാണ് നിവേദ അവതരിപ്പിച്ചത്.

തെലുങ്ക് താരം വിശ്വദേവ രചകോണ്ടയാണ് നായകനായത്. ഈ സിനിമയ്ക്കായാണ് നടി വണ്ണം കൂട്ടിയത് എന്ന കമന്റുകളും അന്ന് എത്തിയിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് രൂപമാറ്റത്തിന് കാരണമെന്ന ചര്‍ച്ചകളും നടന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് നിവേദയുടെ അവാര്‍ഡ് നേട്ടം.