മീരാജാസ്മിന് മറ്റൊരു മുഖവും, മോശ സ്വഭാവുമാണെന്ന് ആദ്യം പറഞ്ഞത് കമൽ! എന്നാൽ ഈ കാര്യം എനിക്കും ബോധ്യപ്പെട്ടു; ആലപ്പി അഷറഫ്

ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച വരദാനമായിരുന്നു മീര ജാസ്മിൻ. സുന്ദരിയായിട്ടും ബോൾഡ് ആയിരുന്നിട്ടും വളെരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്തിട്ടും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മീരയെ സിനിമ കൈവിട്ട മട്ടാണ്. ഓഫ് സ്ക്രീനിലെ മീര ഒപ്പം പ്രവർത്തിക്കുന്നവർക്ക് ഒരു തലവേദനയായിരുന്നുവെന്ന് പലപ്പോഴും ചർച്ചയായ വിഷയമായിരുന്നു, ഇപ്പോൾ നടിയെ കുറിച്ച് ആലപ്പി അഷറഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. ഓഫ് സ്ക്രീനിലെ മീര ഒപ്പം പ്രവർത്തിക്കുന്നവർക്ക് ഒരു തലവേദനയായിരുന്നുവെന്നുള്ളത് തനിക്ക് ബോധ്യപ്പെട്ട കാര്യമാണ്.

അഭിനയം എന്തെന്ന് പോലും അറിയാതെ സിനിമയിലേക്ക് വന്ന മീരയാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള നടി കൂടിയാണ് മീര. പണവും പ്രശസ്തിയുമായപ്പോൾ നടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. മീര ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് ആദ്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമലാണ്. ഒരു മാസികയിലാണ് മീര കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കമൽ തുറന്ന് എഴുതിയത്. ​ഗ്രാമഫോൺ സിനിമയുടെ ഷൂട്ടിങ് സമയത്ത് സെറ്റിലെ ആളുകളോടും സീനിയർ ടെക്നീഷ്യന്മാരോടും പരുഷമായി മീര പെരുമാറി.

ഒരിക്കൽ സെറ്റിൽ വെച്ച് ദേഷ്യപ്പെട്ട് കോസ്റ്റ്യൂം നടി കീറി വലിച്ചെറിഞ്ഞു. ശേഷം മീരയെ കൊണ്ട് താൻ ക്ഷമ പറയിപ്പിച്ചുവെന്നും എന്നാൽ അതിനുശേഷം മീര തന്നോട് ശത്രുവിനെപ്പോലെ പെരുമാറിയെന്നും കമൽ പറഞ്ഞിരുന്നു. പാട്ടിന്റെ പാലാഴി സിനിമയുടെ സെറ്റിൽ വെച്ച് എനിക്കും മീരയിൽ നിന്നും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.ഞാനും ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മീര സെറ്റിൽ നിന്നും പോയി. അതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. അന്ന് എനിക്കും തോന്നി മീരയെ കുറിച്ച് മറ്റുള്ളവർ പറയുന്നതിൽ ചില സത്യങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.