
വേണു നാഗവള്ളി രചനയും സംവിധാനവും നിര്‍വഹിച്ച് പി.കെ.ആര്‍ പിള്ള നിര്‍മിച്ച സിനിമയായിരുന്നു ‘കിഴക്കുണരും പക്ഷി’. ഈ സിനിമയില്‍ നായകനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ഇപ്പോൾ ചിത്രത്തിലെ മറ്റൊരു റോൾ ചെയ്യ്ത നടൻ ശങ്കർ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. റൊമാന്റിക് റോള്‍ മാത്രം ചെയ്തിരുന്ന താന്‍ വ്യത്യാസമായിട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്ത് ചോദിച്ചു വാങ്ങിയ റോളായിരുന്നു അത്.

‘സുഖമോ ദേവി’ എന്ന സിനിമ കഴിഞ്ഞപ്പോള്‍ വേണു നാഗവള്ളിയോട് എനിക്ക് വ്യത്യാസമായ റോള്‍ തരാന്‍ ഞാന്‍ പറഞ്ഞു. ഇനി അങ്ങനെയൊരു കഥ വന്നാല്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി, അങ്ങനെ എത്തിയ ചിത്രമായിരുന്നു കിഴക്കുണരും പക്ഷി, ശരിക്കും തനിക്ക് ഇഷ്ട്ടപെട്ട വാങ്ങിച്ച റോൾ ആയിരുന്നു അത്, പക്ഷെ ആ സിനിമ വിചാരിച്ച അത്രയും വിജയത്തിലേക്ക് പോയില്ല. വ്യത്യാസമായിട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്ത് ചോദിച്ചു വാങ്ങിയ റോളായിരുന്നു . ആ സിനിമ ശരിക്കും വലിയ സക്‌സസ് ആയിരുന്നെങ്കില്‍ നന്നായേനേ.
സുഖമോ ദേവി പോലെ അത്ര വിജയമായില്ല. ഈ സിനിമ എന്റെ ഫാന്‍സായിട്ട് ഉണ്ടായിരുന്നത് കുറേ സ്ത്രീകളായിരുന്നു. അവര്‍ക്കൊന്നും ആ സിനിമ ഇഷ്ടമായില്ല. ഒരുപാട് ആളുകള്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞിരുന്നു. അതേസമയം കുറേ ആണുങ്ങള്‍ക്ക് അത് ഇഷ്ടമായി. പിന്നെ ഞാന്‍ പതുക്കെ പിന്‍വലിഞ്ഞു. കുറച്ച് ഗ്യാപ് എടുക്കാമെന്ന് കരുതി. പിന്നീടുള്ള 4 വര്‍ഷത്തോളം ഞാന്‍ സിനിമയേ ചെയ്തില്ല, ശങ്കർ പറയുന്നു. ഈ ചിത്രത്തിൽ ശങ്കർ , മോഹൻലാൽ മുരളി, രേഖ, ജഗതി ശ്രീകുമാര്‍, അശോകന്‍, ഇന്നസെന്റ് തുടങ്ങിയ മികച്ച താരനിര ആയിരുന്നു ചിത്രത്തില്‍ ഒന്നിച്ചത്.












