ആസിഫ് അലി നായകനാകുന്ന ‘ആഭ്യന്തര കുറ്റവാളി’യുടെ റിലീസ് തീയതി പുറത്ത്

ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’യുടെ റിലീസ് തീയതി പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ജൂൺ 6 ന് ചിത്രം റീലിസ് ആകുകയാണ്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്.

ഈ ചിത്രത്തിൽ അഭിനയിച്ചിരുന്ന മറ്റു അഭിനേതാക്കൾ, ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ- സോബിൻ സോമൻ, സംഗീതം- ബിജിബാൽ, ക്രിസ്റ്റി ജോബി,

ആർട്ട് ഡയറക്ടർ- സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ- ടെസ്സ് ബിജോയ്, ഷിനാസ് അലി, മേക്കപ്പ്- സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം- മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന- മനു മൻജിത്, എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.