വായ്‌പ കരാർ ലംഘിച്ചെന്ന കേസിൽ നടൻ വിശാൽ ലൈകയ്ക്ക് പലിശ അടക്കം കോടികൾ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു ഹൈ കോടതി

വായ്പക്കരാര്‍ ലംഘിച്ചെന്ന കേസില്‍ നടന്‍ വിശാല്‍ ലൈക പ്രൊഡക്ഷന്‍സിന് 21.90 കോടി രൂപ 30 ശതമാനം പലിശ സഹിതം തിരിച്ചു നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. കൂടാതെ നിർമ്മാണക്കമ്പിനിക്കുള്ള കോടതി ചെലവും നടൻ നൽകണമെന്ന് ജസ്റ്റിസ് പി. ആശ ഉത്തരവിട്ടു. നടൻ വിശാലിന്റെ നിര്‍മ്മാണക്കമ്പനിയായ ‘വിശാല്‍ ഫിലിം ഫാക്ടറി’ ഫൈനാന്‍സിയര്‍ അന്‍പുച്ചെഴിയനില്‍ നിന്നും വായ്പയായി വാങ്ങിയ 21.9 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മുഴുവന്‍ ബാധ്യതയും ലൈക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരുന്നു. വിശാൽ മുഴുവന്‍ തുകയും തിരിച്ചടയ്ക്കുന്നത് വരെ നിര്‍മ്മിക്കുന്ന എല്ലാ പടങ്ങളുടെയും അവകാശം ലൈക്കക്ക് നല്‍കാനും കരാറുണ്ടാക്കി.

എന്നാല്‍ കരാര്‍ ലംഘിച്ച് വിശാല്‍ സിനിമ റിലീസ് ചെയ്‌തെന്ന് ആരോപിച്ച് ഇപ്പോൾ ലൈക കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ട കോടതി 15 കോടി രൂപ കെട്ടിവെക്കാന്‍ വിശാലിനോട് ആവശ്യപ്പെട്ടിരുന്നു. പണം കെട്ടിവെക്കുന്നത് വരെ സിനിമകള്‍ പുറത്തിറക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.