‘പത്ത് തല’ എന്ന തന്റെ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്, റാപ്പർ വേടൻ

‘പത്ത് തല’ എന്ന തന്റെ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്, റാപ്പർ വേടൻ പറയുന്നു. രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാവണനെ കുറിച്ചുള്ള പാട്ടിനെ കുറിച്ച് ഒരു അഭിമുഖത്തിലാണ് വേടന്‍ ഇങ്ങനെ പറയുന്നത്. ആദ്യം പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും വേടന്‍ പറഞ്ഞിരുന്നു. ഒരുപാട് റീസേർച്ച് ചെയ്‌തു ചെയ്യേണ്ട പാട്ടാണ് പത്ത് തല. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറങ്ങൂ. പത്ത് തലയാണ് ഇപ്പോൾ പ്രശ്നമായിക്കൊണ്ടിരിക്കുന്നത്.

പാട്ട് ഇറങ്ങിയാൽ എന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഒക്കെ കണ്ടിരുന്നു, പുതിയ ഗാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വേടന്‍. പത്ത് തല’ എന്നാണ് പുതിയ ​റാപ്പിന്റെ പേരെന്നും രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും വേടൻ പറഞ്ഞിരുന്നു.പത്ത് തല’ എന്ന ഗാനമാണ് ഇനി വരാനിരിക്കുന്നത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാൽ എന്നെ വെടിവച്ച് കൊല്ലുമോയെന്ന് ആൾക്കാർക്കറിയാം. രാവണനെക്കുറിച്ചുള്ള പാട്ടാണത്. കമ്പരാമായണത്തിൽ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്.

രാവണൻ ആണ് പാട്ടിലെ നായകൻ. ‘രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത്’, എന്നാണ് വേടൻ പറഞ്ഞത്.‘നരിവേട്ട’ ചിത്രത്തിലെ ‘വാടാ വേടാ’ എന്ന ഗാനവും ‘മോണലോവ’ എന്ന വേടന്റെ ആല്‍ബവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.