
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖില്‍ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജി ആണ് വധു. കഴിഞ്ഞ നവംബറിലാണ്, സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖില്‍ അക്കിനേനി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്, ഇപ്പോൾ ഇരുവരുടയും പ്രണയസാഫല്യം പൂവണിഞ്ഞിരിക്കുകയാണ്. വിവാഹം നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വച്ചാണ് നടന്നത്.

സൈനബുമായി പ്രണയത്തിലാണെന്ന് നടൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സൈനബുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഖില്‍ അന്ന് വ്യക്തമാക്കിയത്. അതേസമയം, 2016ല്‍ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി. ശ്രിയ അപ്പോളോ ചെയര്‍മാന്‍ ആയ പ്രതാപ് റെഡ്ഡിയുടെ ചെറുമകന്‍ അനിന്തിത് റെഡ്ഡിയെയാണ് വിവാഹം ചെയ്തത്. ഇപ്പോൾ അഖിലിന്റെയും സൈനബിന്റെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരമ്പരാഗത ആചാര പ്രകാരമായിരുന്നു വിവാഹം.
ഐവറി സാരിയിലാണ് സൈനബിനെ വിവാഹ ചിത്രങ്ങളിൽ കാണാൻ കഴിയുക. ഡയമണ്ട് ആഭരണങ്ങളും വധു അണിഞ്ഞിരുന്നു. നടൻ റാം ചരൺ, ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ വിവാഹത്തിനെത്തിയിരുന്നു.











