
നടൻ ഉണ്ണി മുകുന്ദനും, മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിലാകെ ചർച്ചയാകുകയാണ്. എന്നാൽ നടൻ വിപിനെതിരെ നടത്തിയ വാദങ്ങൾ പൊളിഞ്ഞു എന്ന രീതിയിലാണ് വാർത്തകൾ എത്തുന്നത്.കഴിഞ്ഞ ദിവസം ‘അമ്മ’ സംഘടനയുടെ കൊച്ചിയിലെ ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ്, പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാൽ ഉണ്ണി മുകുന്ദൻ പറഞ്ഞ വാദങ്ങൾ പൊളിഞ്ഞു എന്നൊരു മറ്റൊരു വാർത്തയും എത്തുന്നുണ്ട്.

ഉണ്ണി മുകുന്ദന്റെ മാനേജർ തന്നെയാണ് വിപിൻ കുമാർ, എന്നാൽ തന്റെ മാനേജർ അല്ല വിപിൻ എന്ന നടന്റെ വാദം ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്, അതുപോലെ വിപിന്റെ അച്ഛന്റെ ചികത്സയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ കുറച്ചു പൈസ കൊടുത്തിട്ടുണ്ടെന്ന് പറയുകയുണ്ടായി വിപിനെ ആ കാര്യം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയ കാര്യമാണെന്ന് പറയുന്നുണ്ട്. എന്നാൽ അങ്ങനൊരു രേഖകൾ ഇല്ലെന്നാണ് അറിയാൻ കഴിയുന്നത്.അത്‌പോലെ വിപിൻറെ പേരിൽ നിലവിൽ പരാതികളൊന്നുമില്ല എന്നും പറയുന്നുണ്ട്. ചില നടിമാരുടെ പരാതികൾ ഉണ്ടായിരുന്നു എന്ന നടന്റെ വാദവും ശരിയല്ല എന്നാണ് അറിയാൻ കഴിയുന്നത്.











