ഇന്ത്യയിൽ ജാതി ഇല്ലെന്ന് പറയുന്ന മോദി സ്വയം ഒ ബി സി എന്നാണ് പറയുന്നത്, ബിജെപിക്ക് ഒരിക്കലും യഥാർത്ഥ ജാതി സെൻസസ് നടത്താൻ കഴിയില്ല; രാഹുൽ ഗാന്ധി

ഇന്ത്യയിൽ ജാതിയില്ലെന്ന് ആവർത്തിച്ചു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഒബിസിയെന്നാണ് പറയുന്നത്, ബിജെപിക്ക് ഒരിക്കലും യഥാർത്ഥ ജാതി സെൻസസ് നടത്താൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറയുന്നു. ജാതി സെൻസസ് ഉണ്ടാകുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കീഴടങ്ങുന്ന ഒരു ശീലമുണ്ടെന്ന് നിങ്ങൾക്കറിയാമെന്നും പറഞ്ഞു.ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നി ഊന്നി പറഞ്ഞു. കൂടാതെ പിന്നാലെ ഈ വിഷയത്തിൽ മോദിയുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തു.

നരേന്ദ്ര മോദി എല്ലാ പ്രസംഗത്തിലും പറയാറുണ്ടായിരുന്നു, ഞാൻ ഒബിസി ആണെന്ന്. പിന്നെ, ജാതി സെൻസസിൽ, ഇന്ത്യയിൽ ജാതി ഇല്ലെന്ന് അവർ പറയുന്നു. ഇന്ത്യയിൽ ജാതി ഇല്ലെങ്കിൽ, നരേന്ദ്ര മോദി എങ്ങനെയാണ് ഒബിസി ആയത്? ഒരു ജാതി സെൻസസ് നടത്തുക എന്നതാണ് എൻ്റെ ലക്ഷ്യം. ലോക്‌സഭയിൽ നരേന്ദ്ര മോദിയോട് ഞാൻ നേരിട്ട് പറഞ്ഞതാണിത് – ജാതി സെൻസസ് ഉണ്ടാകും, അദ്ദേഹത്തിന് കീഴടങ്ങുന്ന ഒരു ശീലമുണ്ടെന്ന് നിങ്ങൾക്കറിയാം, രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ കുറിച്ച്.അതേസമയം ഇന്ത്യാ-പാക് സംഘർഷത്തിൽ നരേന്ദ്ര മോദിയെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് താനാണെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചും രാഹുൽ ഗാന്ധി പറഞ്ഞു. ഈ വിഷയത്തിൽ മോദിയുടെ മൗനം വ്യക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.