ഹെൽത്ത് കെയർ രംഗത്ത് വിദേശത്ത് ജോലി ആണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഇതിൽ ഏത് പരീക്ഷയാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് – OET, CBT, IELTS, PTE, Prometic, DHA, MOH, HAAD, NCLEX-Rn?

നിങ്ങൾ ഒരു നഴ്‌സ്, ഡോക്ടർ, ഫാർമസിസ്റ്റ്, അല്ലെങ്കിൽ വിദേശത്ത് ഒരു മികച്ച കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണൽ ആണോ, എങ്കിൽ ഉറപ്പായും പോകാൻ ആഗ്രഹിക്കുന്നെ രാജ്യം അനുശാസിക്കുന്ന ആവശ്യമായ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരീക്ഷയിൽ വിജയിക്കേണ്ടത് നിർബന്ധമാണ്. UK, USA, ഓസ്‌ട്രേലിയ, കാനഡ, മിഡിൽ ഈസ്റ്റ് തുടങ്ങി ഏതു രാജ്യത്താണ് നിങ്ങൾ പോകാൻ ആഗ്രഹിക്കുന്നതെങ്കിലും ഈ പരീക്ഷ പാസ് ആകുകയാണെങ്കിൽ ഉയർന്ന ശമ്പളവും, കരിയർ വളർച്ചയും മികച്ച നിലവാരമുള്ള മെഡിക്കൽ സംവിധാനത്തിലേക്കുള്ള എക്സ്പോഷറും നിങ്ങൾക് ലഭിക്കുന്നതാണ്. OET, CBT, IELTS, PTE, Prometric, DHA, MOH, HAAD, NCLEX-RN എന്നിങ്ങനെ നിരവധി പരീക്ഷകൾ ഉള്ളതിനാൽ, ശരിയായത് തിരഞ്ഞെടുക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാം.

ഈ പരീക്ഷകളിൽ ഓരോന്നിനും അതിന്റേതായ ഉദ്ദേശ്യം, ലക്ഷ്യസ്ഥാനം, യോഗ്യത എന്നിവയുണ്ട്. ഏത് പരീക്ഷ എഴുതണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുമുണ്ട്. ഇതിൽ ഏതു പരീക്ഷ ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിലും Tiju’s Academy കേരളത്തിലെ ഏറ്റവും മികച്ച കോച്ചിങ്ങാണ്‌ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

OET (ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്)

ആരോഗ്യപ്രവർത്തകർക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ലോകമെമ്പാടുമുള്ള നിരവധി ആരോഗ്യ സംഘടനകളും ബോർഡുകളും അംഗീകരിച്ച പരീക്ഷയാണ് OET. വിദേശത്തെ ആശുപത്രികളിൽ ജോലി ചെയുമ്പോൾ ഇംഗ്ലീഷ് ഭാഷ എല്ലാ മേഖലകളിലും കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടോ എന്ന് വിലയിരുത്തുന്ന പരീക്ഷയാണിത്. UK, Ireland, Australia, New Zealand തുടങ്ങി നിരവധി രാജ്യങ്ങളിൽ ഏറ്റവും പ്രസക്തമാണ് OET. യഥാർത്ഥ ആശുപത്രി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള റോൾ-പ്ലേകളും ടാസ്‌ക്കുകളും ഉപയോഗിച്ച് റീഡിങ്ങ്, ലിസ്റ്റണിങ്, സ്‌പീക്കിങ് ,റൈറ്റിംഗ് എന്നീ OET യുടെ നാല് മൊഡ്യൂളുകളിൽ ഈ പരീക്ഷ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. Tiju’s Academyടെ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള OET കോച്ചിങ്ങിൽ ലേറ്റസ്റ്റ് സ്റ്റഡി മെറ്റീരിയൽസ്, വ്യക്തിഗതമാക്കിയ പരിശീലനം, മോക്ക് ടെസ്റ്റുകൾ, ഫീഡ്‌ബാക്കും, പ്രാക്ടിക്കൽ സെഷനുകളും ഇതിൽ ഉൾപ്പെടുന്നതാണ്.

CBT (കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്)

യുകെയിലെ NMC (നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ) യിൽ രജിസ്റ്റർ ചെയ്യാൻ പദ്ധതിയിടുന്ന നഴ്‌സുമാർക്ക് CBT നിർബന്ധിത പരീക്ഷയാണ്. യുകെയിലെ നഴ്‌സിംഗ്, മിഡ്‌വൈഫറി ജോലിക്കായി നിർദ്ദേശിക്കുന്ന വിവിധ മാനദണ്ടറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ CBT പരീക്ഷ വിലയിരുത്തുന്നതു. തിയറിയും പ്രാക്ടിക്കലുമായാ കോൺസെപ്റ്റുകൾ ഉള്ക്കൊള്ളിച് ഏറ്റവും പുതിയ NMC മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത മൊഡ്യൂളുകളാണ് Tiju’s Academy വാഗ്ദാനം ചെയ്യുന്നുത്.

IELTS (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം)

പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ഇംഗ്ലീഷ് സംസാരിക്കുന്ന മിക്കവാറും എല്ലാ രാജ്യങ്ങളിലും വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു പരീക്ഷയാണ് IELTS. നഴ്‌സുമാർ, ഡോക്ടർമാർ, മറ്റ് ആരോഗ്യ വിദഗ്ധർ എന്നിവർക്ക് വിദേശത്ത് ജോലി ചെയ്യാനോ പഠനം നടത്താനോ ഇത് തിരഞ്ഞെടുക്കാം. നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് അപേക്ഷിക്കാൻ പദ്ധതിയിടുകയും OET പോലെയുള്ള പരീക്ഷകൾ നിർബന്ധവുംമല്ലാത്ത സാഹചര്യത്തിൽ, വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ ഒരു ഓപ്ഷൻ ആഗ്രഹിക്കുന്നുവെങ്കിൽ, IELTS എടുക്കാവുന്നതാണ്. Tiju’s Academyടെ സർട്ടിഫൈഡ് പരിശീലകരും പ്രത്യേക മെന്ററിംഗും ആയിരക്കണക്കിന് വിദ്യാർത്ഥികളെ IELTS-ൽ മികച്ച സ്കോർ നേടാൻ സഹായിച്ചിട്ടുണ്ട്.

PTE (പിയേഴ്‌സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്)

IELTS പോലെ തന്നെ മറ്റൊരു ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയാണ് PTE. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കൂടാതെ യുകെ, കാനഡ എന്നിവിടങ്ങളിൽ ഇത് കൂടുതലായി അംഗീകരിക്കപ്പെടുന്നു. പരിശോധകരുടെ സഹായമില്ലാതെ പൂർണ്ണമായും ഓട്ടോമേറ്റഡ്, AI മൂല്യനിർണ്ണയം നടത്തുന്ന പരീക്ഷയാണ് PTE. വേഗത്തിലുള്ള പരീക്ഷാ പ്രോസസ്സിംഗ് ആണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ, PTE ആണ് അതിനുള്ള ഏറ്റവും നല്ല ഓപ്ഷൻ. Tiju’s Academyടെ പ്രാക്ടീസ് ടെസ്റ്റുകളും AI മൂല്യനിർണ്ണയവും നിങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരീക്ഷയ്ക്ക് പൂർണമായും തയാറാക്കും.

Prometric (പ്രോമെട്രിക്)

സൗദി അറേബ്യ, ഒമാൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് നേടുന്നതിന് മെഡിക്കൽ പ്രൊഫഷണലുകൾക്ക് പ്രോമെട്രിക് നിർബന്ധം ആണ്. ആ രാജ്യത്തെ മെഡിക്കൽ സാഹചര്യങ്ങളിൽ സുരക്ഷിതവും ഫലപ്രദവുമായ പരിചരണം നൽകുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നിങ്ങൾക് ഉണ്ടെന്ന് പ്രോമെട്രിക് പരീക്ഷ ഉറപ്പാക്കുന്നു. മികച്ച പ്രൊമെട്രിക് കോച്ചിങ്ങിനൊപ്പം അറബിക് ട്രെയിനിങ്ങും Tiju’s Academy ഉറപ്പാക്കുന്നു.

DHA (ദുബായ് ഹെൽത്തി അതോറിറ്റി)

ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയ മെഡിക്കൽ പ്രൊഫഷണലുകൾക്ക് ദുബായിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുണ്ടെങ്കിൽ, ലൈസൻസ് ലഭിക്കാൻ DHA പരീക്ഷ നിർബന്ധമാണ്. ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നിങ്ങളുടെ ദുബായ് ഹെൽത്ത് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാനുള്ള സന്നദ്ധത വിലയിരുത്തുന്നുതന് വേണ്ടി ആണ്. Tiju’s Academyടെ DHA പരിശീലനം പ്രത്യേക സിലബസ് മെറ്റീരിയലുകളും ഉപയോഗിച്ച നിങ്ങൾ ആദ്യ ശ്രമത്തിൽ തന്നെ പാസ് ആകാൻ വേണ്ടി തയാറാക്കിയതാണ്.

MOH (മിനിസ്ട്രി ഓഫ് ഹെൽത്ത്)

ദുബായ്, അബുദാബി എന്നിവ ഒഴികെയുള്ള എമിറേറ്റുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് ആവശ്യമായ ലൈസൻസിംഗ് ആണ് MOH. മറ്റെല്ലാ എമിറേറ്റുകളിലും, ഒമാനിലും, ബഹ്‌റൈനിലും ഇത് അംഗീകരിക്കപ്പെടുന്നു. നിരവധി ഗൾഫ് രാജ്യങ്ങൾ നിങ്ങളുടെ തൊഴിൽഅവസരങ്ങൾ കൂട്ടാൻ MOH സഹായിക്കുന്നു. Tiju’s Academyടെ കേരളത്തിലെ മികച്ച MOH പരിശീലനത്തിലൂടെ ഉയർന്ന സ്കോർ നേടി പാസാകാം.
HAAD (ഹെൽത്ത് അതോറിറ്റി അബുദാബി)
അബുദാബിയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾ HAAD പരീക്ഷ പാസാകേണ്ടത് നിർബന്ധം ആണ്. ഇത് നിങ്ങളുടെ മെഡിക്കൽ പരിജ്ഞാനം, ക്ലിനിക്കൽ കഴിവുകൾ, രോഗി പരിചരണത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൽ എന്നിവ വിലയിരുത്തുന്നത്തിനു വേണ്ടി ആണ്. HAAD സിലബസ് പ്രകാരമുള്ള സ്റ്റഡി മെറ്റീരിയൽസ് ഉപയോഗിച്ച് പരിചയസമ്പന്നരായ പരിശീലകരുടെ ട്രൈനിങ്ങിലൂടെ ഉയർന്ന സ്കോർ നേടാൻ Tiju’s Academy നിങ്ങളെ സഹായിക്കുന്നു.
NCLEX-RN (നാഷണൽ കൗൺസിൽ ലൈസൻസ് പരീക്ഷ – രജിസ്റ്റേർഡ് നഴ്‌സ്)
USA, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്ക് NCLEX-RN ആവശ്യമാണ്. ഈ രാജ്യങ്ങളിൽ ലൈസൻസുള്ള രജിസ്റ്റേർഡ് നഴ്‌സുമാരായി പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ്, മെഡിക്കൽ പ്രാക്ടീസ്, ക്രിട്ടിക്കൽ തീരുമാനമെടുക്കൽ എന്നിവയിൽ നഴ്‌സിംഗ് ബിരുദധാരികളുടെ കഴിവ് ഇത് വിലയിരുത്തുന്നു. വിദേശത്ത് ഉയർന്ന ശമ്പളവും കരിയർ വളർച്ചയും നേടാൻ നിങ്ങളെ സഹായിക്കുന്ന NCLEX-RN പരീക്ഷയ്ക്കായി മികച്ച തയ്യാറെടുപ്പ് Tiju’s Academy നൽകുന്നു.

എന്തുകൊണ്ട് Tiju’s Academy ?

കേരളത്തിലെ ഏറ്റവും മികച്ച ഭാഷാ പരിശീലന കേന്ദ്രമെന്ന നിലയിൽ, വിവിധ ഭാഷാ പരിശീലനങ്ങൾക്കായി ഗുണനിലവാരമുള്ള ട്രെയിനിങ്, മികച്ച പിന്തുണ നൽകുന്നപഠന അന്തരീക്ഷം, ഉയർന്ന നിലവാരത്തിലുള്ള പരിശീലനം എന്നിവ ടിജൂസ് അക്കാദമി ഉറപ്പു നൽകുന്നു. പരീക്ഷാ ഫോർമാറ്റുകളെ കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനമുള്ള പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗതമായി ട്രെയിനിങ് ലഭിക്കുന്നു. ഓഫ്‌ലൈൻ ക്ലാസുകൾ സാധികാത്ത വിദ്യാർത്ഥികൾക്കായി Tiju’s Academyൽ ഓൺലൈൻ കോച്ചിങ്ങും ലഭ്യമാണ്. നിങ്ങളുടെ സൗകര്യർത്ഥം എപ്പോൾ വേണമെങ്കിൽ ക്ലാസുകൾ അറ്റൻഡ് ചെയാവുന്നതാണ്. അതിനോടപ്പം തന്നെ റെക്കോർഡ് ചെയ്ത ക്ലാസ്സുകളും ലഭ്യമാണ്.
ഉയർന്ന ശമ്പളത്തിൽ വിദേശത് മികച്ച ജോലി നേടാം Tiju’s Academyലൂടെ!
നിങ്ങളുടെ ഇന്റർനാഷണൽ കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടിയാണ് ശരിയായ പരീക്ഷ തിരഞ്ഞെടുക്കുന്നത്. നിങ്ങൾ ഏത് രാജ്യത്താണ് ജോലി ചെയ്യാൻ ലക്ഷ്യമിടുന്നതെങ്കിലും, നിങ്ങൾക്ക് അനുയോജ്യമായ ഒരു പരീക്ഷാ ഓപ്ഷൻ ഉണ്ട്. നിങ്ങളുടെ ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷ പാസാകുന്നതിന് വിദഗ്ദ്ധ പരിശീലനം നൽകാൻ https://tijusacademy.com/ നിങ്ങളൊടൊപ്പമുണ്ട്. വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള മികച്ച അധ്യാപകർ ഓരോ വിദ്യാർത്ഥിക്കും അവരുടെ ആവിശ്യങ്ങൾ അനുസരിച്ച മികച്ച കോച്ചിങ് നൽകുകയും ഉയർന്ന സ്കോർ നേടി പാസ് ആകാൻ സഹായിക്കുകയും ചെയ്യുന്നു. നിരവധി വിദ്യാർത്ഥികളുടെ കരിയർ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ പങ്ക് വഹിച്ച Tiju’s Academyടെ തുടർച്ചയായ വിജയമാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇപ്പോൾ തന്നെ ജോയിൻ ചെയ്യു മികച്ച മാർക്കോടെ പാസ് ആകൂ നിങ്ങളുടെ സ്വപ്നത്തിലേക് പറക്കുക്കൂ!

Website: https://tijusacademy.com/
Contact: 095392 59910