ലൗ ട്രാക്ക് മാറ്റി പിടിച്ച് കൊമ്പൻ; ഇനി ഷിജിനുമായുള്ള ഫ്രണ്ട്ഷിപ്പ് കോംബോ?

ബിഗ് ബോസ് മലയാളം സീസൺ 8 പതിനൊന്നാം ദിവസങ്ങൾ പിന്നിട്ട് മുന്നേറുന്നതിനിടെ മത്സരവും കൂടുതൽ സജീവമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ താഷി-ഗൗതം ശശി തർക്കവും ഫിസിക്കൽ അസോൾട്ട് ആരോപണങ്ങളും ഇരുവരും തമ്മിലുള്ള ചർച്ചയിലൂടെ പരിഹരിച്ചതും ശ്രദ്ധ നേടിയിരുന്നു.

ഇതിനിടെ ഈ ആഴ്ചയിലെ ജയിൽ നോമിനേഷനിൽ മൂന്ന് മത്സരാർത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. താഷി, ഷിബിന, ഷിജിൻ എന്നിവരാണ് ജയിൽ നോമിനേഷനിലുള്ളത്. ഇതിൽ നിന്ന് രക്ഷപ്പെടുന്നതിനായി കോടതി ടാസ്കാണ് ബിഗ് ബോസ് ഒരുക്കിയത്. തങ്ങൾക്കുവേണ്ടി വാദിക്കാൻ ഏറ്റവും വിശ്വാസമുള്ള ഒരു മത്സരാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള അവസരവും ഓരോരുത്തർക്കും നൽകിയിരുന്നു.

ഷിജിനുവേണ്ടി കൊമ്പനും ഷിബിനയ്ക്കായി രാഹുൽ ഈശ്വറും താഷിക്കായി ആസിഫുമാണ് വാദിക്കാനെത്തിയത്. രാഹുൽ ഈശ്വർ ശക്തമായ രീതിയിൽ വാദിച്ചതിനാൽ ഷിബിനയ്ക്ക് ജയിൽ നോമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ ഷിജിനുവേണ്ടി കൊമ്പന് കാര്യമായി വാദിക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തലുകൾ.

ഇതോടെ ഷിജിനും താഷിയും ഇത്തവണ ജയിലിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം, ഐശ്വര്യയുമായുള്ള ലൗ ട്രാക്കിൽ നിന്ന് കൊമ്പൻ മാറിയതും ശ്രദ്ധേയമാണ്. നിലവിൽ ഷിജിനുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാനുള്ള കൊമ്പന്റെ നീക്കമാണോ ഇതെന്നും ഇരുവരുടെയും ഫ്രണ്ട്ഷിപ്പ് കോംബോ ഇനി എങ്ങോട്ടാണ് പോകുന്നതെന്നും പ്രേക്ഷകർ ഉറ്റുനോക്കുകയാണ്.