
റിഷഭ് ഷെട്ടിയുടെ ഏറെ പ്രതീക്ഷകൾ നിറച്ച് കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താര 2’. എന്നാൽ ചിത്രത്തിന്റെ വിതരണക്കാരും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോയും തമ്മിലുള്ള നിലപാട് വ്യത്യാസങ്ങളാണ് റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. ലോകമൊട്ടാകെ ഒക്ടോബർ 2-ന് ചിത്രം പ്രദർശനത്തിനെത്താനിരിക്കെ, കേരളത്തിലെ അനിശ്ചിതത്വം സിനിമാപ്രേമികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ കാന്താര ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. വിതരണക്കാർ നിലവിലെ കളക്ഷൻ വിഹിതത്തിന് പകരം വരുമാനത്തിന്റെ 55% ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ‘കാന്താര 2’ വിതരണം ചെയ്യുന്നത്. ഹിറ്റ് ചിത്രങ്ങളായ ‘കാന്താര’, ‘കെ.ജി.എഫ് ചാപ്റ്റർ 2’, ‘777 ചാർലി’, ‘സലാർ: പാർട്ട് 1’ തുടങ്ങിയ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളെ കേരളത്തിലെത്തിച്ചത് പ്രിത്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്.











