
നിർമാണക്കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന്റെ പരാതിയിൽ തമിഴ് നടൻ വിശാൽ 30 ശതമാനം പലിശസഹിതം 21 കോടി 29 ലക്ഷം രൂപ കമ്പനിയ്ക്ക് തിരിച്ചു നൽകണമെന്ന് മദ്രാസ് ഹൈക്കോടതി .
സിനിമാനിർമാണത്തിന് പണം നൽകുന്ന അൻബു ചെഴിയാന്റെ ഗോപുരം ഫിലിംസിൽനിന്ന് ലൈക്കയുടെ പേരിൽ, ഫിലിം ഫാക്ടറി എന്ന തന്റെ നിർമാണക്കമ്പനിക്കായി വിശാൽ പണം വായ്പയെടുത്തിരുന്നു. പണം മുഴുവനായും തിരിച്ചുനൽകുന്നതുവരെ വിശാലിന്റെ സിനിമകളുടെ അവകാശങ്ങൾ ലൈക്കയ്ക്കാണെന്ന കരാർ പ്രകാരമായിരുന്നു ഇത്. എന്നാൽ, വിശാൽ നിബന്ധനകൾ ലംഘിച്ച് ചിത്രങ്ങൾ പുറത്തിറക്കിയെന്നാരോപിച്ച് ലൈക്ക കോടതിയെ സമീപിച്ചു. ഇതിനിടയിൽ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ‘മഗുഡം’ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചത് .
പണം മുഴുവനായും തിരികെ നൽകുന്നതുവരെ വിശാലിന്റെ സിനിമകളുടെ എല്ലാ അവകാശങ്ങളും ലൈക്ക പ്രൊഡക്‌ഷൻസിന്റെ നിയന്ത്രണത്തിൽ തുടരണമെന്ന് കോടതി വ്യക്തമാക്കി. കേസിൽ തുടർവാദം വെള്ളിയാഴ്ച നടക്കും.











