തമിഴ് സിനിമയെ തകർക്കുന്ന 3 പേർ ഞങ്ങളാണോ?; പൊട്ടിത്തെറിച്ച് പാ രഞ്ജിത്

പാ രഞ്ജിത്ത്, വെട്രിമാരൻ, മാരി സെൽവരാജ് എന്നിവർ തങ്ങളുടെ സിനിമയിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുകയും തമിഴ് സിനിമയിൽ പുതിയൊരു സിനിമാ സംസ്കാരത്തിന് തുടക്കം കുറിക്കുകയും ചെയ്തവരാണ്. എന്നാൽ മറ്റ് ഭാഷകളിൽ സിനിമകൾ ഹിറ്റായാൽ കുറ്റം തങ്ങൾക്കാണെന്ന് പറയുകയാണ് പാ രഞ്ജിത്. തമിഴ് സിനിമയില്‍ ഒരു വര്‍ഷം 300 സിനിമ ഇറങ്ങുന്നുണ്ട്. ഞാന്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. മാരി സെൽവരാജ് ഇതുവരെ ചെയ്തത് അഞ്ച് സിനിമയാണ്. വെട്രിമാരൻ സാര്‍ അതുപോലെ മൂന്ന് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. ഈ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് അറുന്നൂറ് സിനിമ വന്നിട്ടുണ്ടാകും. പക്ഷെ തമിഴ് സിനിമയെ തകര്‍ക്കുന്നത് ഈ മൂന്ന് സംവിധായകരാണെന്നാണ് പറയുക. താന്‍ ആകെ ചെയ്ത ഏഴ് സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നുവെന്നാണോ? മറ്റ് സംവിധായകര്‍ എന്താണ് ചെയ്യുന്നത് അപ്പോള്‍, നിങ്ങള്‍ പ്രേക്ഷരെന്താണ് ചെയ്യുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു?” മാരി സെൽവരാജ് ചിത്രം ബൈസൺ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു പാ രഞ്ജിത്തിന്റെ പ്രതികരണം.ബൈസണിന്റെ സഹനിര്മാതാവാണ് ഇദ്ദേഹം.