

ലിയോ പതിന്നാലാമൻ മാർപാപ്പ റോമിൽ വെച്ച് ഇന്നലെ രണ്ട് മലയാളം പാട്ടുകൾ കേട്ടു, അതും ലൈവായി വിജയ് യേശുദാസിന്റെ ശബ്ദത്തിൽ. പാട്ടിനൊപ്പിച്ച് കീബോർഡ് വായിച്ചതാകട്ടെ സ്റ്റീഫൻ ദേവസിയും. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും’ എന്ന പാട്ടും ‘ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ’ എന്ന പാട്ടാണ് പാടിയത്.
വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ അരലക്ഷത്തോളം പേർ സദസ്സിലുണ്ടായിരുന്നു. നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ‘ഗിവ് ലൈഫാ’ണ് ഇവർക്ക് ഈ വേദിയിൽ പാടാൻ അവസരമൊരുക്കിയത്. ഫാഷൻ ഡിസൈനർ സഞ്ജനാ ജോനായിരുന്നു പരിപാടിയുടെ സംഘാടക. ഈ മഹനീയ വേദിയിൽ മലയാളം പാട്ടുകൾ പാടാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് സ്റ്റീഫൻ പറഞ്ഞു. ജെയ്സൺ ചിട്ടപ്പെടുത്തിയ പുതിയ ഗാനവും ആ വേദിയിൽ പുറത്തിറക്കി. 26 വർഷമായി സംഗീതരംഗത്തിനു നൽകുന്ന സംഭാവനയ്ക്ക് ഫ്രാൻസിലെ സോബോൺ സർവകലാശാല സ്റ്റീഫന് ഓണററി ഡോക്ടറേറ്റ് നൽകുന്ന ചടങ്ങും ഇറ്റലിയിൽ നടന്നു.











