
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയായ’തുടക്ക’ത്തിന്റെ പൂജാവേളയിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷിനെ വേദിയിലേക്ക് ക്ഷണിച്ച് മോഹൻലാൽ പറയുന്ന കാര്യങ്ങൾ വൈറലാവുകയാണ്.

ഈ ചിത്രത്തിൽ ആശിഷും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. താൻ ഒരാളെ കൂടി ഈ സ്റ്റേജിലേക്ക് വിളിക്കാൻ പോവുകയാണ്. ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്ന ഒരാളാണ് അത്. മറ്റാരുമല്ല അത് ആന്റണിയുടെ മകനാണ്. അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ് എന്ന് പറഞ്ഞാണ് ആശിഷിനെ മോഹൻലാൽ വേദിയിലേക്ക് വിളിച്ചത്. ഇതൊരു കുടുംബചിത്രമായി മാറി എന്നുള്ളതാണ് സന്തോഷം. ഇതും വളരെ ആകസ്മികമായി നടന്ന കാര്യമാണ്. ഈ സിനിമ എഴുതി വന്നപ്പോൾ ഇതിൽ ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ചോദിച്ചു. കഴിഞ്ഞ ഒരു സിനിമയിൽ അതായത് എമ്പുരാനിൽ ചെറിയൊരു റോൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മോൻ ഇപ്പോൾ ദുബായിലാണ്, വളരെ നല്ല ഒരു ഫുട്ബോൾ കളിക്കാരനാണ്, ആയോധനകാല ഒക്കെ ചെയ്യുന്ന വളരെ നല്ല ഒരു പയ്യനാണ്. അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ആളാണ് ആശിഷെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.











