മുന്നിലുള്ളത് അച്ഛൻ മാത്രം; മികച്ച ഓപ്പണിങ് കളക്ഷനുമായി പ്രണവിന്റെ’ഡീയസ് ഈറേ’

ഭൂതകാലവും ഭ്രമയുഗവുമൊക്കെ ഒരുക്കിയ രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഡീയസ് ഈറേ. റിലീസിന് തലേരാത്രി പെയ്ഡ് പ്രീമിയര്‍ എന്ന പുതുമയോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

പ്രീ റിലീസ് അഭിമുഖങ്ങളോ പ്രസ് മീറ്റുകളോ ഒന്നും കൂടാതെ എത്തിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ആഗോള ഓപണിംഗ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന് പക്ഷേ പ്രീമിയര്‍ ഷോകള്‍ വലിയ പ്രൊമോഷനായി മാറി. അത്രയും മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിലും ചിത്രം മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ആഗോള ഓപണിംഗ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ഡീയസ് ഈറേ ഓപണിംഗ് ഫിനിഷ് ചെയ്തത്.

ലിമിറ്റഡ് പ്രീമിയര്‍ ഷോകളില്‍ നിന്നുള്ള കളക്ഷന്‍ കൂടി ചേര്‍ത്ത് 5 കോടിയാണ് ചിത്രത്തിന്‍റെ കേരള ഓപണിംഗ്. പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രമുള്ള ആഗോള കളക്ഷന്‍ 1.8 കോടിയാണ്. ഇതെല്ലാം ചേര്‍ത്തുള്ള ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 10 കോടിക്ക് മുകളിലാണ്.

സംവിധായകന്റെ ക്രാഫ്റ്റും ബ്രില്ല്യൻസും അഭിനേതാക്കളുടെ അവിസ്മരണീയ പ്രകടനവും ടെക്നിഷ്യൻമാരുടെ സാങ്കേതിക തികവും ഒത്തിണങ്ങിയ തിയറ്റർ കാഴ്ച തരുന്ന സിനിമയായി ‘ഡീയസ് ഈറെ’ പ്രേക്ഷകർ വിലയിരുത്തുന്നു .