
സർക്കാർ ജീവനക്കാരുടെ നാല് ശതമാനം ഡി എ കുടിശ്ശിക ചേർത്തുള്ള ശമ്പളം ഇന്ന് മുതൽ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം നാളെ ലഭിക്കുക.
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ഇന്ന് മുതല്‍ ലഭിക്കും. അതേസമയം അഞ്ചുഗഡുക്കളിലായി 13 ശതമാനം ക്ഷാമബത്ത കുടിശ്ശിക ഇനിയും ബാക്കിയുണ്ട്.
ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ളവർക്ക് അടിസ്ഥാന ശമ്പളം 23000 രൂപയാണ്, ഇവർക്ക് ഏറ്റവും കുറഞ്ഞത് 920 രൂപയുടെ വർധന ശമ്പളത്തിൽ ഉണ്ടാകും. ക്ലർക്ക് തസ്തികയിലുള്ളവർക്ക് അടിസ്ഥാന ശമ്പളം 26500 രൂപ, 1060 രൂപ കൂടും. എൽപിഎസ്‌എ അടിസ്ഥാന ശമ്പളം 35600 – 1424 രൂപ കൂടും , എച്ച്‌എസ്‌എ അടിസ്ഥാന ശമ്പളം 41300- 1652 രൂപ കൂടും , പൊലീസ് കോൺസ്‌റ്റബിൾ അടിസ്ഥാന ശമ്പളം 31100 -1244 രൂപ കൂടും , അസി. എൻജിനിയർ അടിസ്ഥാന ശമ്പളം 55200 -2208 രൂപ കൂടും , സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ് അടിസ്ഥാന ശമ്പളം 39300- 1572 രൂപ കൂടും , നഴ്‌സിങ് ഓഫീസർ അടിസ്ഥാന ശമ്പളം 39300- 1572 രൂപ എന്നിങ്ങനെയാണ് വർധിക്കുക. ഇത് ഏറ്റവും കുറഞ്ഞ വർദ്ധനവാണ്, ഇതിലും കൂടുതൽ ലഭിക്കും .
2023 ജനുവരി 1 മുതലുള്ള 4 ശതമാനം കുടിശികയാണ് ഇപ്പോൾ നൽകുന്നത്. 2023 ജൂലൈ 1 മുതലുള്ള 5 ഗഡുക്കളാണ് ഇനി നൽകാനുള്ളത്.











