
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.
ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്മാന് റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. മികച്ച നടനുള്ള പുരസ്കാരത്തിന് ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയെത്തിയ മമ്മൂട്ടി ലെവൽ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’, ‘രേഖാചിത്രം എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലി, കിഷ്കിന്ധാകാണ്ഡത്തിലെ വിമുക്തഭടന് അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്, ആവേശത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസില്‍, എ.ആര്.എം എന്ന ചിത്രത്തില്‍ മൂന്നുകഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസ് എന്നിവരും ജൂറിയുടെ പരിഗണനയിൽ വന്നിരുന്നുവെന്നും കേൾക്കുന്നു.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്.











