പ്രേക്ഷകഹൃദയത്തിലേക്കടന്നുവരൻഒരുങ്ങിഡെന്നിസുംആമിയുംരവിശങ്കറും, മോനായിയും, നിരഞ്ചനും.1998-ഇൽറിലീസ്ചെയതസിബിമലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലെചിത്രംസമ്മർഇൻബത്ലഹേം re-റീലിസിനുഒരുങ്ങുകയാണ്.സമ്മർഇൻബെത്ലെഹെംഎക്കാലത്തെയുംഇവര്ഗ്രീൻകളക്ഷൻചിത്രങ്ങളിൽഒന്നാണ്.
27 വർഷങ്ങൾക്കിപ്പുറം 4k ദൃശ്യ നിലവാരത്തിലുംശബ്ദത്തിലും re-റീലിസിനു ഒരുങ്ങുകയാണ് ചിത്രം . ചിത്രത്തിലെ മോഹൻലാൽ എന്ന സസ്പെന്സിനെ കുറിച്ച് സിബി മലയിൽ പങ്കിട്ട പോസ്റ്റ്…. “ലാലിൻറെ റോൾ ഞങ്ങൾ സസ്പെൻസായി വെച്ചു, സ്‌ക്രീനിൽ കണ്ടതോടെ ജനം ഇളകിമറിഞ്ഞു”: സിബി മലയിൽ.
ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായ നിയരഞ്ജന്റെ അതിഥി വേഷത്തിനും വലിയ കൈയടിയാണ് കിട്ടിയത്. കുറഞ്ഞ സമയം കൊണ്ട് മിന്നിമറയുന്ന കഥാപാത്രത്തിന്റെ വരവോടെ ചിത്രം, ശരിക്കും അടുത്ത തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയും ജയറാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ അവർക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രത്തെയാണ് ഗസ്റ്റ് റോളിൽ നോക്കിയത് എന്നും എങ്ങനെ അത് മോഹൻലാലിലേക്ക് വന്നെന്നും പറയുകയാണ് സിബി മലയിൽ:
” ചിത്രത്തിൽ നിഗൂഢതകൾ ഉള്ള കഥാപാത്രമായിരുന്നല്ലോ മഞ്ജുവിന്റെ അഭിരാമി. അവർ കാണാൻ ആഗ്രഹിക്കുന്ന ആ ആൾ ആരായിരിക്കണം എന്ന പല ചർച്ചകൾ ഉണ്ടായി. രജനികാന്തിന്റെയും, കമലിന്റെയും പേരുകൾ വരെ ഞങ്ങൾ നോക്കി. ആ സമയത്താണ് ഞാൻ രഞ്ജിത്തിനോട് ( തിരക്കഥാകൃത്ത്) എന്തുകൊണ്ട് നമുക്ക് മോഹൻലാലിനെ നോക്കി കൂടാ എന്ന് ചർച്ച ചെയ്തത്. ആ സമയത്ത് ലാൽ ഒരു പ്രകൃതി ചികിത്സയുടെ ഭാഗമായി ബാംഗ്ലൂരിൽ ആയിരുന്നു. എന്തായാലും നിർമ്മാതാവിന്റെ നിർദേശപ്രകാരം ഞാനും രഞ്ജിത്തും കൂടി ലാലിനോട് പോയി കഥ പറഞ്ഞു. അദ്ദേഹത്തിന് അത് ഇഷ്ടമായി. ലാലിന് ആ സമയത്ത് താടി ഉണ്ടായിരുന്നു. അത് വടിക്കാതെ നമുക്ക് ഇത് ചെയ്യാം എന്ന നിർദേശവും ലാൽ അംഗീകരിച്ചു.”
” മോഹൻലാൽ ചിത്രത്തിൽ ഉണ്ടെന്ന ഒരു സൂചന പോലും ആർക്കും ഇല്ലായിരുന്നു. പക്ഷെ ലാലിനെ കണ്ടതോടെ തീയേറ്റർ ഇളകിമറിഞ്ഞു. അതോടെ ചിത്രത്തിന്റെ ആവേശവും കൂടി.” സിബി ഓർത്തു.