
2025 സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കിഷ്കിന്താകാണ്ഡം എന്ന സിനിമയിലെ അഭിനയത്തിന് ആസിഫ് അലിക്ക് പ്രേത്യേക ജൂറി പരാമർശം ലഭച്ചിരുന്നു .ഇതിനോട് ആസിഫ് പ്രതികരിച്ചത് ഇങ്ങനെയാണ് ,ഇപ്പ്രാവശ്യം മികച്ച നടനാവാൻ താൻ അർഹനാണെന്ന് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെയെല്ലാം അറിയിച്ചത് തന്നെ വളരെ സന്തോഷം തോന്നി .
അതിനോടൊപ്പം മമ്മൂക്കയുടെ കൂടെ നോമിനേഷൻ പങ്കുവയ്ക്കാൻ സാധിച്ചതും വലിയ കാര്യമായി താൻ കണക്കാക്കുന്നു എന്നും ആസിഫ് കൂട്ടി ചേർത്തു .കഴിഞ്ഞ ദിവസം അവാർഡ് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആസിഫിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആഹ്ളാദ പ്രകടനത്തിന്റെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു .എന്തായാലും മികച്ച നടനാവാൻ ആസിഫ് എന്തുകൊണ്ടും അര്ഹനായിരുന്നു എന്ന് ആരാധകർ പറയുന്നു .
കരിയറില്‍ പല സമയത്തും എനിക്ക് ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഓരോതവണയും താഴ്ച്ചയിലേക്ക് പോകുമ്പോള്‍ ഒരു മികച്ച മുന്നേറ്റമുണ്ടാകും എന്ന് മനസ്സുകൊണ്ട് എപ്പോഴും ആഗ്രഹിക്കാന്‍ ശ്രമിക്കുമായിരുന്നു. ശ്രമിച്ചാല്‍ നേടാന്‍ കഴിയുമെന്നും പോകുന്നത് ശരിയായ ട്രാക്കിലാണെന്നും തോന്നുന്നത് ഇങ്ങനെയുള്ള അംഗീകാരം കിട്ടുമ്പോഴാണ്,” ആസിഫ് കൂട്ടിച്ചേർത്തു.











