
പ്രശസ്ത ഫാഷൻ ഡിസൈനർ ജോയ് ക്രിസിൽഡയും ഷെഫ് നടൻ മാധംപട്ടി രംഗരാജും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായി. ” ജോയ് ക്രിസിൽഡ എന്നെ വിവാഹം കഴിക്കാൻ ബ്ലാക്ക് മെയിൽ ചെയ്തു” എന്ന മാധംപട്ടി രംഗരാജിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ജോയ് ക്രിസിൽഡ തന്റെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. രംഗരാജിന്റെ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അവർ ഊന്നിപ്പറഞ്ഞു. വനിതാ കമ്മീഷനിൽ റിപ്പോർട്ട് ചെയ്ത ഈ കാര്യം ഇപ്പോൾ ആരാധകർക്കും നെറ്റിസൺമാർക്കും ഇടയിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം മദംപട്ടി രംഗരാജ് മുൻപ് ആരോപിച്ചത് ജോയ് ക്രിസിൽഡയുമായി നടന്ന വിവാഹം സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും സ്വകാര്യ ചിത്രങ്ങളും വിഡിയോയും കാട്ടി ഭീഷണിപ്പെടുത്തിയപ്പോൾ വിവാഹത്തിന് സമ്മതിച്ചതാണെന്നും ജോയ് ക്രിസിൽഡ ജന്മം നൽകിയ കുഞ്ഞ് തന്റേതല്ലെന്നും ഡിഎൻഎ ടെസ്റ്റിന് തയാറാണെന്നും രംഗരാജ് പറഞ്ഞിരുന്നു.
ജോയ് ക്രിസിൽഡ പുറത്തിറക്കിയ വിഡിയോ അതായത്, വനിത കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്ന മൊഴി തന്റേതല്ലെന്നും ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും മദംപട്ടി രംഗരാജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കി. രംഗരാജിന്റെ പത്രക്കുറിപ്പ് പുറത്തു വന്നതിനു പിന്നാലെ പ്രണയത്തിലായിരുന്നപ്പോൾ രംഗരാജ് തനിക്ക് അയച്ച സ്വകാര്യ വിഡിയോ ജോയ് ക്രിസിൽഡ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ആളാണോ ഇതുപോലെ സ്നേഹം നിറഞ്ഞ വിഡിയോ തനിക്കയച്ചു തരുന്നതെന്ന് ജോയ് ചോദിക്കുന്നു.
2023ൽ ആണ് മദംപട്ടി രംഗരാജിനെ വിവാഹം കഴിക്കുന്നതെന്നും ഇതിനുള്ള തെളിവുകൾ പക്കലുണ്ടെന്നും ജോയ് ക്രിസിൽഡ അവകാശപ്പെട്ടിരുന്നു. ഗർഭിണിയായപ്പോൾ രംഗരാജ് തന്നെ ഉപേക്ഷിച്ചുവെന്നും അവർ ആരോപിച്ചു.











