ഇങ്ങനെ വണ്ണം കുറയ്ക്കാൻ പറ്റുമോ?; നടി ഷഫ്‌ന നിസാമിന്റെ ന്യൂ ലുക്ക്

ശരീരഭാരം കുറച്ച് അതീവ സുന്ദരിയായിട്ടുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന്, കുറുക്കു വഴികള്‍ ഒന്നും തന്നെയില്ല, വര്‍ക്കൗട്ടും ഡയറ്റും മാത്രമാണ് ഈ മാറ്റത്തിനു കാരണം എന്നാണ് ഷഫ്‌ന പറയുന്നത്.

ഡയറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് ഏറ്റവും മടിയുള്ള ആളാണ് താന്‍ എന്നാണ് നടി ഷഫ്‌ന നിസാം മുൻപ് പറഞ്ഞിട്ടുള്ളത്. ഡയറ്റിന്റെ വീഡിയോകള്‍ എല്ലാ കാണുമെങ്കിലും അത് പാലിക്കാന്‍ സാധിക്കാറില്ല എന്നാണ് ഷഫ്‌ന പറഞ്ഞിരുന്നത്.

അതേസമയം സിനിമകളിലൂടെ തുടങ്ങി, സീരിയല്‍ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഷഫ്‌ന കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു, ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ നിരവധി സിനിമകളില്‍ ഷ്ഫന ശ്രദ്ധേയമാ വേഷം ചെയ്തു. സീരിയലുകള്‍ വളരെ കംഫര്‍ട്ടബിളാണ് എന്ന തോന്നലിലാണ് ഷഫ്‌ന ബിഗ് മിനിസ്‌ക്രീനിന് ശ്രദ്ധ കൊടുത്തത്. എന്നാല്‍ മലയാളം സീരിയലുകള്‍ മാത്രമല്ല, തമിഴ് സീരിയലുകളിലും ഷഫ്‌ന ശ്രദ്ധ നേടി. സാന്ത്വനം സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടന്‍ സജിന്റ ഭാര്യ കൂടെയാണ് ഷഫ്‌ന.