
ദില്ലിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. അന്വേഷണ സംഘം ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നടത്തിയ പരിശോധനയിൽ അവർ ഉപയോഗിച്ചിരുന്ന ഡയറിയുകളും നോട്ട്ബുക്കുകളും കണ്ടെത്തി.അൽഫല സർവകലാശാലയിലെ ഡോക്ടർമാരുടെ മുറികളിൽ നിന്നാണ് രേഖകൾ ലഭിച്ചത്. പ്രാഥമിക വിലയിരുത്തലിൽ, ഈ ഡയറിയുകളിൽ ആസൂത്രിത ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണു അന്വേഷണ ഉദ്യോഗസ്ഥരുടെ സൂചന.നവംബർ 8 മുതൽ 12 വരെയുള്ള ദിവസങ്ങളുടെ കോഡ് ചെയ്ത വിവരങ്ങളാണ് ഡയറിയിൽ കണ്ടെത്തിയത്. കൂടാതെ ജമ്മു കശ്മീർ, ഫരീദാബാദ് പ്രദേശങ്ങളുമായി ബന്ധമുള്ള 25ഓളം പേരുടെ പേരുകളും രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അന്വേഷണ സംഘം ഈ രേഖകളുടെ ഉള്ളടക്കം വിശദമായി പരിശോധിച്ച്, ഭീകര ബന്ധങ്ങളേക്കുറിച്ചുള്ള കൂടുതൽ സൂചനകൾ ശേഖരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്











