തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ

കോൺഗ്രസ് നേതൃത്വവുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും ശശി തരൂർ എംപി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ ചില സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നു. മാധ്യമപ്രവർത്തക രൺജുൻ ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങളാണ് അതിവേഗം വൈറലായത്.

സവർക്കർ പുരസ്‌കാരം നിരസിച്ചത്, രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നത് തുടങ്ങിയ വിഷയങ്ങൾ വാർത്താ പ്രാധാന്യം നേടി ദിവസങ്ങൾക്കകമാണ് പുതിയ ചിത്രങ്ങൾ പുറത്തുവന്നത്.

തരൂരിന്റെ ‘കരിഷ്മ’ ചർച്ചയാകുന്നു
മോസ്‌കോ ആസ്ഥാനമായുള്ള ‘ആർടി ഇന്ത്യ’യുടെ വാർത്താ മേധാവിയാണ് രൺജുൻ ശർമ്മ. 69 വയസ്സുള്ള ശശി തരൂരും രൺജുൻ ശർമ്മയും തമ്മിലുള്ള അടുപ്പം പ്രകടമാക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ, സിംഗിൾ സീറ്റർ സോഫയിലിരിക്കുന്ന തരൂരിന്റെ അടുത്തുള്ള കൈത്താങ്ങിലാണ് രൺജുൻ ശർമ്മ ഇരിക്കുന്നത്. മാധ്യമപ്രവർത്തക, തരൂരിന്റെ തോളിലും മറ്റൊരുകൈ അദ്ദേഹത്തിന്റെ കയ്യിലും വെച്ചിരിക്കുന്നു. ഇരുവരുടെയും സ്നേഹാർദ്രമായ ഈ നിമിഷങ്ങൾ സാമൂഹിക മാധ്യമ ഉപയോക്താക്കളെ പല ഊഹങ്ങളിലേക്കും നയിച്ചു.

ചിത്രം പങ്കുവെച്ചുകൊണ്ട് രൺജുൻ ശർമ്മ നൽകിയ കുറിപ്പും ശ്രദ്ധ നേടി: “ബ്രിട്ടന് കൊളോണിയൽ രസീതുകളുടെ ഒരു വലിയ ശേഖരം കൈമാറിയ ശേഷം. അദ്ദേഹം തിരിച്ചെത്തി. ഇത്തവണ മോസ്‌കോയിൽ. ആർടിയിലെ ഇന്ത്യ-റഷ്യ സ്പെഷ്യൽ ആണിത്.”

പരിഹാസവും പ്രശംസയും
ചിത്രങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായ കമന്റുകളുമായെത്തി. “എനിക്ക് 29 വയസ്സായി, 69 വയസ്സുള്ളപ്പോൾ തരൂർ പ്രഭുവിന് എന്നെക്കാൾ റിസുണ്ട് (ആകർഷണീയത)” എന്നായിരുന്നു ഒരു കമന്റ്. ഒരു കാഴ്ചക്കാരൻ തരൂരിനെ ‘വിവാഹേതര കാര്യ മന്ത്രി’യെന്ന് പരിഹസിച്ചെഴുതി. എന്നാൽ, ഈ പ്രായത്തിലും തരൂരിനുള്ള പ്രഭാവലയത്തെയും ആകർഷണീയതയെയും പ്രശംസിക്കുന്ന കമന്റുകളും ധാരാളമായി വന്നു.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ഇതുമായി ബന്ധപ്പെട്ട് ശശി തരൂരോ രൺജുൻ ശർമ്മയോ കൂടുതൽ പ്രതികരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.