നടനും സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐയുമായ പി. ശിവദാസനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ ഒരു പൊലീസുകാരനെതിരെ കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐയും സിനിമാതാരവുമായ പി. ശിവദാസനാണ് കേസിലെ പ്രതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അദ്ദേഹം ഓടിച്ച കാർ കലുങ്കിൽ ഇടിച്ച് അപകടമുണ്ടായതായി പൊലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് ശിവദാസനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.