
ബസിലെ ലൈംഗിക അതിക്രമമെന്ന പേരിൽ ഷിംജി ടി എച്ച് എ എന്ന ഇൻസ്റ്റാഗ്രാം അകൗണ്ടിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രോഷ പ്രകടനവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
ബസില്‍ വച്ചുണ്ടായ സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ വിയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ബസിൽ ലൈംഗീക അതിക്രമം നടത്തി എന്ന തരത്തിലായിരുന്നു വീഡിയോ യുവതി പങ്കിട്ടത്.

ബസ് യാത്രയ്ക്കിടെ യുവതിയെടുത്ത വിഡിയോ പുറത്തുവന്നതിനു പിന്നാലെ കടുത്ത മാനസിക വിഷമത്തിലായിരുന്നു ദീപക്. നിരപരാധിയാണെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പലതവണ പറഞ്ഞിരുന്നു.
യുവതിക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ്ഇപ്പോൾ ദീപക്കിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടെയും ആവശ്യം. അമ്മയ്ക്കും അച്ഛനും ഒരേയൊരു മകനായിരുന്നു ദീപക്.
ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് വെള്ളിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. തിരക്കുള്ള ബസിൽ വച്ച് അനുചിതമായി സ്പര്‍ശിക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യം മുതല്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിനിടയ്ക്ക് ടച്ച് ചെയ്താൽ നമ്മൾക്കും അറിയാം സോഷ്യൽ മീഡിയയിൽ ഇടാൻ പെണ്ണുങ്ങൾക്ക് മാത്രം ഒന്നുമല്ല എന്ന് പറഞ്ഞു കൊണ്ടുള്ള ഒരപ്പൂപ്പന്റെ വീഡിയോയും വൈറലാകുന്നുണ്ട്.
ബഹുഭൂരിപക്ഷം ആളുകളും ഈ സ്ത്രീക്ക് എതിര് തന്നെയാണ്. ഈയവസരത്തിൽ യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ആരും ഫോളോ ചെയ്യരുതെന്നും ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണമെന്നും പലരും പറയുന്നു.
എന്നാൽ പക്ഷെ ഈ സ്ത്രീയെ സപ്പോർട്ട് ചെയ്‌ത് ശ്രീലക്ഷ്മി അറയ്ക്കൽ രംഗത്ത് വന്നിട്ടുണ്ട്. ഈ പെൺകുട്ടി സൈബർ ബുള്ളിയിങ് കാരണം ആത്മഹത്യ ചെയ്താൽ ആരാണ് ഉത്തരവാദി എന്നൊക്കെയാണ് ശ്രീലക്ഷ്മി ചോദിക്കുന്നത്. അപ്പോൾ മാനഹാനി ഭയന്ന് ആത്മഹത്യ ചെയ്‌ത ദീപകിന്റെ മരണത്തിനു ആരാണ് ഉത്തരവാദി എന്ന ചോദ്യമാണ് ഇവർക്കെതിരെ ഉയരുന്നത്.
അതേസമയം യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പയ്യന്നൂരില്‍ വച്ചായിരുന്നു സംഭവമെന്നും വടകര പൊലീസിൽ വിവരമറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. വിഡിയോ പകർത്തുന്നത് കണ്ടതോടെയാണ് യുവാവ് ബസിൽ നിന്നിറങ്ങി വേഗത്തിൽ നടന്നുപോയതെന്നും യുവതി പറയുന്നു. ദീപക്കിന് മരണത്തിനു പിന്നാലെ യുവതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം തുടരുകയാണ്.











