ഈ കാര്യത്തിൽ ലാലേട്ടനും മമ്മൂക്കയും ഒറ്റക്കെട്ടാ; ശ്രദ്ധ നേടി താരങ്ങളുടെ വേഷം

കഴിഞ്ഞ തവണ മമ്മൂട്ടി ചിന്തിച്ചത് ഈ തവണ മോഹൻലാലും ചിന്തിച്ചു. സംഭവം എന്തെന്നല്ലേ, ഇത്തവണ 64ആമത് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥി നടൻ മോഹൻലാൽ ആയിരുന്നു. ഇളം ചന്ദന നിറമുള്ള ഖദർ ജുബ്ബ ധരിച്ചാണ് ലാലേട്ടൻ ചടങ്ങിനെത്തിയത്. താന്‍ ഏത് വേഷം ഇട്ട് വരുമെന്നത് ചര്‍ച്ചാ വിഷയമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയും ഈക്കാര്യം തന്നോട് സൂചിപ്പിച്ചു എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയില്‍ മുൻപ് ഖാദി ബോർഡിന്റെ ഗുഡ് വിൽ അംബാസിഡർ കൂടി ആയിരുന്ന താൻ ഖദറ് ധരിച്ചു എന്നും ഒപ്പം കുട്ടികള്‍ക്ക് വേണ്ടി കുറച്ച് മീശയും പിരിച്ചുവെന്നും മോഹന്‍ലാല്‍ വേദിയിൽ വെച്ച് പറയുകയുണ്ടായി.

സമാപന പരിപാടിക്കായി ക്ഷണിച്ചപ്പോള്‍ എന്തായാലും വരുമെന്ന് അറിയിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വന്നില്ലായിരുന്നുവെങ്കില്‍ നഷ്ടമാകുമായിരുന്നു. യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് സ്‌കൂള്‍ കലോത്സവം. കലാകാരന്‍ എന്നതുകൊണ്ട് ഏറെ ആദരവോടെയാണ് അതിനെ നോക്കിക്കാണുന്നത്. മുന്‍പ് കലോത്സവത്തിന് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. കലാതിലകങ്ങള്‍ക്കും കലാപ്രതിഭകള്‍ക്കും സിനിമാതാരങ്ങളുടെ അത്ര താരപ്രഭയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ സജീവമാകുന്നതിന് മുന്‍പുള്ള കാര്യമാണിതെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

ഇതുപോലെ തന്നെ 63ആമത് സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചപ്പോൾ ഉടുപ്പും കൂളിംഗ് ഗ്ലാസും ഒക്കെ മമ്മൂട്ടി ഒരുക്കി വെച്ചിരുന്നു. പക്ഷെ മമ്മൂട്ടി ഏത് ഡ്രെസ്സിൽ ആകും വരികയെന്ന് ചോദിക്കുമ്പോൾ അതിനു ജനങ്ങൾ നൽകിയ മറുപടി ഒരു വീഡിയോയിലൂടെ അദ്ദേഹം കേട്ടു. മുണ്ടും വെള്ള ഷർട്ടും ധരിച്ചാകും മെഗാസ്റ്റാർ എത്തുക എന്നായിരുന്നു. ആരാധകരുടെ ആഗ്രഹം അതേപോലെ തെന്നെ മമ്മൂക്ക നിറവേറ്റി മമ്മൂക്കയെ കാണാൻ അവർ ആഗ്രഹിച്ച അതേ വേഷത്തിലാണ് അദ്ദേഹം അന്ന് ആ വേദിയിൽ പ്രത്യക്ഷപ്പെട്ടത്.