അസിന്റെ 10ആം വിവാഹ വാർഷികം; വൈകാരിക കുറിപ്പുമായി രാഹുൽ ശർമ്മ

നടി അസിനും ഭർത്താവും മൈക്രോമാക്സ് സഹസ്ഥാപകനുമായ രാഹുൽ ശർമയും തങ്ങളുടെ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വാർഷികത്തോടനുബന്ധിച്ച് അസിന്റെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങൾ രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

വിവാഹവാർഷിക ദിനത്തിൽ അസിന് ആശംസകൾ നേർന്നുകൊണ്ട് രാഹുൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. വിവാഹദിനത്തിലെ ചിത്രവും ഇരുവരും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും രാഹുൽ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ എല്ലാ പ്രധാനപ്പെട്ട നിമിഷങ്ങളുടെയും കാര്യങ്ങളുടെയും സഹസ്ഥാപകയാണ് അസിൻ എന്നാണ് രാഹുൽ കുറിപ്പിൽ പറയുന്നത്. അസിന്റെ കോ-സ്റ്റാറാണ് താനെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. സിനിമയെയും ബിസിനസ് മേഖലയെയും ഉപമിച്ചുകൊണ്ടുള്ള പ്രണയഹാരിയായ പദപ്രയോഗങ്ങളുമായാണ് രാഹുലിന്റെ കുറിപ്പ്.

രാഹുലിന്റെ പോസ്റ്റിൽ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. പൊതുവിടങ്ങളിൽ പൂർണമായും മാറിനിൽക്കുന്ന അസിൻ സമൂഹമാധ്യമങ്ങളിലും സജീവമല്ല. അതുകൊണ്ട് തന്നെ നടിയുടെ പുതിയ ചിത്രങ്ങൾ പങ്കുവെക്കാമോ എന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്. തങ്ങളുടെ ആശംസകൾ അസിനെ അറിയിക്കുമല്ലോ എന്നും കമന്റുകളിൽ ആവശ്യപ്പെടുന്നുണ്ട്.

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് അസിൻ. 2016ൽ വിവാഹത്തോടെയാണ് അസിൻ സിനിമാരംഗത്ത് നിന്ന് വിട വാങ്ങുന്നത്. മൈക്രോ മാക്‌സ് സഹസ്ഥാപകൻ കൂടിയായ രാഹുൽ ശർമയെയാണ് അസിൻ ജീവിതപങ്കളിയാക്കിയത്.

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് അസിൻ. 2016ൽ വിവാഹത്തോടെയാണ് അസിൻ സിനിമാരംഗത്ത് നിന്ന് വിട വാങ്ങുന്നത്. സ്ത്യൻ, ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. 2017-ൽ ഇവർക്ക് ആരിൻ എന്ന മകൾ ജനിച്ചു. വിവാഹശേഷം ക്യാമറക്കണ്ണുകളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുമാറി കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. പൊതുവേദികളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണ് അസിൻ ഇപ്പോൾ.